സൈക്കിൾ, ഇത് തന്നെ ആയിരിക്കും നമ്മളിൽ പലരുടെയും ആദ്യത്തെ ശകടം… ജീവിതവും സൈക്കിൾ പോലെ മുന്നോട്ട് തന്നെ പോകണം, ആരൊക്കെ ചവിട്ടിയാലും..!

കേരളക്കര ഒന്നടങ്കം വളരെ ആരവത്തോടെ ഏറ്റെടുത്ത വെബ്സീരീസ് ആണ് കരിക്ക്. കരിക്കിലെ സുന്ദരിയായ നടി അമേയ മാത്യു വെബ് സീരീസിലെ അഭിനയത്തിലൂടെ ആണ് പ്രേക്ഷകർക്ക് സുപരിചിതയായത്. തനിമയാർന്ന അഭിനയ വൈഭവം കൊണ്ട് കരിക്കിലെ കഥാപാത്രത്തെ അമേയ ജീവനുള്ളതാക്കി.

മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം വളരെ ആകസ്മികമായി ആയിരുന്നു അഭിനയം മേഖലയിലേക്ക് തിരിയുന്നത്. ഒരു പഴയ ബോംബ് കഥ ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിക്ക് വെബ് സീരീസിലെ കഥാപാത്രമാണ് താരത്തെ ജനപ്രിയയാക്കിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം ഇടപഴകാറുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കാറുള്ളത്. ആവോളം പ്രേക്ഷക പിന്തുണ ഉള്ളതു കൊണ്ട് തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോസ് വൈറൽ ആകാറുണ്ട്.

തനി നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തനതായ നിലപാടുകൾ അറിയിച്ചു താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു നൊസ്റ്റാൾജിക് ഫീൽ തരുന്ന ചിത്രമാണ്.

സൈക്കിൾ സവാരിയെ കുറിച്ചാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സൈക്കിൾ സവാരി പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്ന അർത്ഥവും ക്യാപ്ഷൻ ഇൽ ഉണ്ട്. സൈക്കിളിൽ ഇരിക്കുന്ന ഫോട്ടോയാണ് തരം പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സൈക്കിൾ, ഇത് തന്നെ ആയിരിക്കും നമ്മളിൽ പലരുടെയും ആദ്യത്തെ ശകടം… ജീവിതവും സൈക്കിൾ പോലെ മുന്നോട്ട് തന്നെ പോകണം, ആരൊക്കെ ചവിട്ടിയാലും..! 🤩 എന്നാണ് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*