ആര്യയുടെ കിടിലൻ ഷോർട് ഡ്രസ്സ്‌ വിത്ത്‌ സ്‌മോക്കിങ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ.

അഭിനയം കൊണ്ടും അവതാരക മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ആര്യ. നടി എന്നതിലുപരി അവതാരകയാണ് താരം കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരു നല്ല മോഡലും കൂടിയാണ് താരം. കോമഡി വേഷങ്ങളിലാണ് താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ് താരത്തിന് ഇത്രയധികം ആരാധകർ ഉണ്ടാകാൻ കാരണം. പിഷാരടി ധർമ്മജൻ മുകേഷ് തുടങ്ങിയവർ അണിനിരന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ പിഷാരടിയുടെ ഭാര്യയായാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഒരു കോമഡി കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.

ബഡായി ബംഗ്ലാവ് ന് ശേഷം ബിഗ് ബോസ് ആണ് താരത്തിന് കൂടുതലും പ്രശസ്തി നൽകിയത്. ബിഗ് ബോസിലെ ഒരു മത്സരാർത്ഥി എന്ന നിലയിൽ മികച്ച പ്രകടനമാണ് ആര്യ കാഴ്ചവച്ചത്. ബിഗ് ബോസിലൂടെ ഒരുപാട് വിമർശനങ്ങൾ നേരിട്ടെങ്കിലും മത്സരാർത്ഥി എന്ന നിലയിൽ ഏതറ്റംവരെ പോകാനും ആര്യ തയ്യാറായിരുന്നു.

തോപ്പിൽ ജോപ്പൻ, പ്രേതം, അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മോഹൻലാൽ നായകനായ ലൈല ഓ ലൈലാ എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ ഷോർട്ട് ഡ്രസ്സ് ധരിച്ച താരത്തിന്റെ ഫോട്ടോകൾക്ക് ഒരുപാട് മോശം കമന്റുകൾ വന്നിരുന്നു.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആര്യയുടെ കിടിലൻ ഷോർട് ഡ്രസ്സ്‌ വിത്ത്‌ സ്‌മോക്കിങ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Arya
Arya
Arya
Arya
Arya
Arya
Arya
Arya
Arya

Be the first to comment

Leave a Reply

Your email address will not be published.


*