“സാരിയിൽ ഇത്രേം സുന്ദരി വേറെ ഉണ്ടോ” ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ട് ആരാധകരുടെ ചോദ്യം..

മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഹണി റോസ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്ന തരത്തിൽ മികച്ചതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ എത്തി യുവ തലമുറയുടെ ആരാധന കഥാപാത്രമാവാനും താരത്തിന് സാധിച്ചു.

2005 ബോയ്ഫ്രണ്ട് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അന്നുമുതൽ ഇന്നോളം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ താരം അഭിനയിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം വളരെയധികം ജനശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു.

മലയാളത്തിൽ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പുതുമുഖ നടൻമാരുടെ കൂടെയും താരം അഭിനയിച്ചു പുഞ്ചിരിയോടെ കഥാപാത്രത്തെ സ്വീകരിക്കുകയും ആ കഥാപാത്രത്തെ വളരെ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും താരം ശ്രദ്ധിക്കാറുണ്ട്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ തുടങ്ങി സിനിമകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. വളരെ മികച്ച പ്രതികരണമാണ് താരത്തിന് സിനിമ അഭിനയത്തിലൂടെ ലഭിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സർവ്വ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. വെള്ള സാരിയിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയിൽ ഉള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ഇതിനുമുൻപും താരം ചെയ്തിരിക്കുന്നു. എങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ മനോഹരമായാണ് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്.

സിമ്പിൾ ആയി വർക്ക് ചെയ്ത നെറ്റിൽ ആണ് സാരി. അതിന്റെ കൂടെ വളരെ സിമ്പിൾ ആയ സിൽവർ കളർ ആഭരണങ്ങളും ഉപയോഗിച്ചിരിക്കുന്നു. കൈ വളയും മാലയും കമ്മലും മൂക്കുത്തിയും ആയി സാരിയിലേക്ക് വളരെ യോജിച്ച രൂപത്തിലാണ് ആഭരണങ്ങളും.

മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതി മനോഹരമായിരിക്കുന്നു എന്നും സാരിയിൽ ഇത്രത്തോളം ഭംഗിയായി ഇതുവരെ താരത്തെ കണ്ടിട്ടില്ല എന്ന് കണ്ടിട്ടില്ല എന്നും അഭിപ്രായം പങ്കുവെച്ച ആരാധകരുണ്ട് കൂട്ടത്തിൽ.

Honey
Honey
Honey
Honey
Honey
Honey
Honey
Honey
Honey

Be the first to comment

Leave a Reply

Your email address will not be published.


*