“അടുത്ത നായികയോ” സായ് കുമാറിന്റെ മകളുടെ ഫോട്ടോസ് കണ്ട് പ്രേക്ഷകർ..

മലയാള ചലച്ചിത്ര വേദിയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടന വിസ്മയം ആണ് സായികുമാർ. അതു പോലെ തന്നെ മലയാളികളുടെ ചിരി ഓർമ്മകളിലെ നിത്യ വസന്തം ആണ് ബിന്ദു പണിക്കർ. ഓർക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ.

രണ്ടു പേരുടെയും മകളാണ് കല്യാണി ബി നായർ. താര പുത്രിയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. അടുത്ത നായികയായി താരത്തെ കാണാൻ സാധിക്കും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കുന്നത്.

കല്യാണി ബികോം അവസാന വർഷ വിദ്യാർഥിനിയാണ്. തേവര കോളജിലാണ് താരപുത്രി പഠിക്കുന്നത്. സിനിമയിലേക്ക് ഉണ്ടോ എന്ന് അഭിമുഖത്തിൽ താരത്തോട് ചോദിക്കപ്പെട്ടപ്പോൾ ഇപ്പോൾ പഠനവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത് എന്നും മറ്റു കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ മനസ്സിൽ പദ്ധതി ഒന്നുമില്ല എന്നുമാണ് താര പുത്രിയുടെ മറുപടി.

ടിക് ടോക്കിൽ താരപുത്രി സജീവമായിരുന്നു. ഒരുപാട് ഫോളോവേഴ്സിനെ നേടാൻ മാത്രം മികച്ച വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ താരപുത്രി എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കുടുംബമൊന്നിച്ച് വന്ന വീഡിയോകൾ വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചിരുന്നതും ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചതും.

THE FIRE IN HER EYES SPOKE OF A STORY THAT SHE’D NEVER TELL” എന്നാ ക്യാപ്ഷനോടു കൂടിയാണ് താരം തന്റെ പുതിയ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. താര കുടുംബത്തോട് പ്രേക്ഷകർക്കുള്ള സ്നേഹം കമന്റുകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

Kalyani
Kalyani
Kalyani
Kalyani
Kalyani
Kalyani
Kalyani
Kalyani
Kalyani

Be the first to comment

Leave a Reply

Your email address will not be published.


*