മനോഹര നൃത്ത ചുവടുമായി മീനാക്ഷി ദിലീപ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന വിവാഹ നിശ്ചയ പരിപാടിയായിരുന്നു നാദിർഷയുടെ മകൾ ആയിഷയുടേത്. വിവാഹം ഫെബ്രുവരി 11ന് ഉറപ്പിച്ചിരിക്കുകയാണിപ്പോൾ.

പ്രീ വെഡിങ് ആഘോഷങ്ങൾ വിവാഹനിശ്ചയ പരിപാടിക്ക് ശേഷം നാദിർഷയുടെ കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. നദിർഷായുടെ മകളുടെ കല്യാണ ഒരുക്കങ്ങൾ സിനിമാ മേഖലയിലുള്ള പലരും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

നാദിർഷായുടെ ഏറ്റവുമടുത്ത സുഹൃത്തായ സിനിമാനടൻ ദിലീപും കുടുംബവും വിവാഹനിശ്ചയ ചടങ്ങിലെ ആകർഷണ കേന്ദ്രം ആയിരുന്നു. അതിനുശേഷം വിവാഹത്തിനുമുമ്പുള്ള ആഘോഷ പരിപാടിയിലും ദിലീപും കുടുംബവും വീണ്ടും പങ്കെടുത്തിരിക്കുകയാണ്.

ദിലീപും ഭാര്യ കാവ്യാമാധവനും ആഘോഷ പരിപാടിയിൽ സജീവമായിരുന്നു. നാദിർഷയുടെ മകൾ ആയിഷയും ദിലീപിന്റെ മകൾ മീനാക്ഷിയും അടുത്ത സുഹൃത്തുക്കൾ ആണ്. അതുകൊണ്ടുതന്നെ മീനാക്ഷി വളരെ സജീവമായി ആണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്.

കുറെ നാളുകൾക്കു ശേഷം മീനാക്ഷിയെ പൊതുവേദിയിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട മീനാക്ഷി ആഘോഷപരിപാടിയിൽ നൃത്തച്ചുവടുകൾ വെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

പരിപാടിയിൽ സിനിമാ നടി നമിത പ്രമോദ് പങ്കെടുത്തിരുന്നു. മീനാക്ഷിയും നമിതപ്രമോദും ഒന്നിച്ചാണ് നൃത്ത ചുവടുവെച്ചത്. കാവ്യയും ദിലീപും പ്രേക്ഷകരായി ആസ്വദിക്കുകയായിരുന്നു. നാദിർഷയുടെ മകളും പാട്ടിനൊപ്പം ചുവട് വെച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*