27 വർഷങ്ങൾക്ക് ശേഷം ചേട്ടച്ഛനെ കണ്ടു മുട്ടി മീനാക്ഷി..!

മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ ഏറ്റവും നല്ല അഭിനയമുഹൂർത്തങ്ങൾ കാണാൻ സാധിച്ച ഒരു സിനിമയാണ് 1994 ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമ. മോഹൻലാൽ തകർത്തഭിനയിച്ച പവിത്രം എന്ന ഈ ക്ലാസിക് സിനിമയ്ക്ക് ആരാധകർ ഏറെയാണ്.

മലയാളത്തിലെ ഒരുപാട് മുൻനിര താരങ്ങൾ അണിനിരന്ന സിനിമയാണ് പവിത്രം. മോഹൻലാലിനോടൊപ്പം ശോഭന, തിലകൻ, ശ്രീവിദ്യ, ശ്രീനിവാസൻ, നെടുമുടി വേണു,  ഇന്നസെന്റ്, വിന്ധുജ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

പവിത്രം എന്ന സിനിമയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ച വിന്ദുജാ മേനോനേ മലയാളികൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. മീനാക്ഷി എന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ വിന്ധുജക്ക് സാധിച്ചു. ഇതിൽ മീനാക്ഷി എന്ന കഥാപാത്രം മോഹൻലാലിനെ വിളിച്ചിരുന്നത് ചേട്ടച്ഛൻ എന്നായിരുന്നു.

സിനിമ പുറത്തിറങ്ങി 27 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പുതുമ കാത്തുസൂക്ഷിക്കുന്നു. വിന്ദുജ ഈ അടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഫോട്ടോയാണ് വൈറലായിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കു വെച്ചിട്ടുള്ളത്.

ചേട്ടച്ഛനെ കണ്ട മീനാക്ഷി എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഒരുപാട് പേര് നല്ല കമന്റുകളുമായി വന്നിരിക്കുകയാണ്. പവിത്രം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് വരെ മോഹൻലാലിലെ തേടിയെത്തിയിരുന്നു.

പി ബാലചന്ദ്രൻ & ടി കെ രാജീവ് കുമാർ കഥയെഴുതി ടി കെ രാജീവ് കുമാർ തന്നെ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയായിരുന്നു പവിത്രം. സന്തോഷ് ശിവൻ സിനിമാട്ടോഗ്രാഫി ചെയ്ത സിനിമയ്ക്ക് മ്യൂസിക് കമ്പോസ് ചെയ്തത് ശരത് ആയിരുന്നു.

Meenakshi

Be the first to comment

Leave a Reply

Your email address will not be published.


*