നിന്റെ ആറ്റിട്യൂട് പ്രൈസ് ടാഗ് പോലെയാണ്.. അത് നിന്റെ വില മനസ്സിലാക്കി തരും : ഹെലൻ ഓഫ് സ്പാർട്ട.

ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച ഓൺലൈൻ പ്ലാറ്റ്ഫോമാണ് ടിക് ടോക്. ടിക്ടോക്കിലൂടെ ഒരൊറ്റ രാത്രി കൊണ്ട് ജനമനസ്സുകൾ കീഴടക്കിയ ഒരുപാട് കലാകാരന്മാരെ നമുക്കറിയാം. ടിക്റ്റോക്കിലെ അഭിനയമികവ് ശേഷം സിനിമയിൽ വരെ അവസരം ലഭിക്കാൻ കാരണമായ ഒരുപാട് കലാകാരന്മാർ ഉണ്ട്.

ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടും ഇന്ത്യയുടെ ഹാക്കിങ് പ്രശ്നങ്ങൾ കൊണ്ടും പിന്നീട് ടിക് ടോക് ഇന്ത്യയിൽ ബാൻ ചെയ്യുകയായിരുന്നു. ഇതുമൂലം പല കലാകാരന്മാരുടെ അവസരങ്ങൾക്ക് വൻ കോട്ടം ആണ് സംഭവിച്ചത്. എന്തായാലും ടിക്ടോക്കിലൂടെ തുടങ്ങി പിന്നീട് മറ്റുപല ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കണ്ടെത്തിയ ഒരുപാട് പേരും നമുക്കിടയിലുണ്ട്.

ടിക്ടോകിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ് രാജേഷ്. ടിക്ടോക്കിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച താരം പിന്നീട് ടിക്ടോക്ക് ബാൻ ആയതോടുകൂടി യൂട്യൂബിലും, ഇൻസ്റ്റാഗ്രാമിലും സജീവമാവുകയായിരുന്നു.

താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. രണ്ടര ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരത്തിന്റെ ഫോട്ടോകൾ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയും അതിന്റെ ക്യാപ്ഷനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Your attitude is like a price tag. It shows how valuable you are.
നിന്റെ ആറ്റിട്യൂട് പ്രൈസ് ടാഗ് പോലെയാണ്.. അത് നിന്റെ വില മനസ്സിലാക്കി തരും. എന്ന തലക്കെട്ട് നൽകി മോഡേൺ ലൂക്കിൽ ഉള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

സോഷ്യൽ മീഡിയയിലൂടെ ഒരുപാട് വിമർശനങ്ങൾ നേരിട്ട താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ് രാജേഷ്. ഒരുപാട് പേർ താരത്തിനെ ടിക് ടോക് അക്കൗണ്ടിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും സൈബർ ആക്രമണങ്ങൾ നടത്താറുണ്ട്. പക്ഷേ നിലപാടുകളിൾ ഉറച്ചു നിന്ന്, തന്റേടത്തോടെ ഏത് കാര്യത്തെയും സമീപിക്കുന്ന പ്രത്യേക കഴിവ് താരത്തിനുണ്ട്.

Dhanya
Dhanya
Dhanya
Dhanya
Dhanya
Dhanya
Dhanya
Dhanya
Dhanya

Be the first to comment

Leave a Reply

Your email address will not be published.


*