തെലുഗിൽ ഐറ്റം ഡാൻസുമായി പ്രിയാ വാര്യർ.. യൂട്യൂബിൽ വൈറലായി വീഡിയോ.

കേവലം കണ്ണിറുക്കി കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് മലയാളത്തിലെ പ്രിയ നടി പ്രിയ വാര്യർ. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

ഒമർ ലുലു സംവിധാനം ചെയ്ത ക്യാമ്പസ് സിനിമയായ ഒരു അഡാർ ലൗ എന്ന സിനിമയിലെ ഒരു രംഗമാണ് താരത്തിന് ഇത്രയധികം ആരാധകർ ഉണ്ടാകാൻ കാരണം. കണ്ണിറുക്കി കാണിക്കുന്ന ഒരു രംഗമാണ് സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലായത്.

പിന്നീട് ബോളിവുഡ് വരെ താരത്തെ തേടിയെത്തി. ശ്രീദേവി ബംഗ്ല എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറിയത് . ഇപ്പോൾ മോഡലായി നിറഞ്ഞു നിൽക്കുകയാണ് താരം. താരത്തിന്റെ പല ഫോട്ടോഷൂട്ടുകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമാകാറുള്ളത്.

താരത്തിന്റെ പുതിയ തെലുങ്ക് വീഡിയോ സോങ് ആണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. ലടി ലടി എന്ന ഗാനമാണ് നാല് ആഴ്ചക്കുള്ളിൽ 25 ലക്ഷം വ്യൂവർസിനെ നേടിയത്. മാംഗോ മ്യൂസിക് എന്ന യൂട്യൂബ് ചാനലിൽ കൂടെയാണ് പാട്ട് പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

രോഹിത് നന്ദൻ, പ്രിയ പ്രകാശ് വാരിയർ എന്നിവരാണ് ലടി ലടി എന്ന ഗാനത്തിൽ പ്രധാനവേഷത്തിൽ എത്തിയിട്ടുള്ളത്. രാഹുൽ, പ്രിയ പ്രകാശ് വാര്യർ എന്നിവരാണ് ഗാനമാലപിച്ചത്. കിട്ടു വിസപ്രകടയാണ് ഇതിനുള്ള വരികൾ എഴുതിയിട്ടുള്ളത്.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*