കൂടെ കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ തരാമെന്ന് പറഞ്ഞു, മലയാള സിനിമയിലെ പ്രമുഖ താരത്തിനെതിരെ നടി ശ്രീലേഖ..

സിനിമാ മേഖലയിലുള്ള സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് ഒരുപാട് കഥകൾ നാം കേട്ടിട്ടുണ്ട്. സിനിമയിൽ പച്ചപിടിക്കാൻ വേണ്ടി സിനിമ മോഹവുമായി കടന്നുചെല്ലുന്ന പല പെൺകുട്ടികളും സിനിമ മേഖലയിലുള്ളവരുടെ ചൂഷണത്തിനിരയായ ഒരുപാട് കഥകൾ നമുക്കിടയിലുണ്ട്.

ഇപ്പോൾ തിളങ്ങിനിൽക്കുന്ന ഒരുപാട് പ്രമുഖ നടിമാർക്കും ഇത്തരത്തിലുള്ള പിന്നാമ്പുറ കഥകളും പറയാനുണ്ട്. ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവർക്കുണ്ടായ മോശമായ അനുഭവങ്ങൾ തുറന്നു പറഞ്ഞ നടിമാർ മലയാളത്തിന് അകത്തും പുറത്തും ധാരാളമാണ്.

ഇത്തരത്തിലുള്ള അനുഭവങ്ങളെ പിന്നീട് സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തിയ ചില നടിമാരിലൊരാളാണ് ബംഗാളി സിനിമകളിലെ നിറസാന്നിധ്യമായ ശ്രീലേഖ മിത്ര. താരം സിനിമയിൽ ആദ്യമായി അവസരം ചോദിച്ചു പോയപ്പോൾ ഉണ്ടായ അനുഭവമാണ് ഒരു പ്രമുഖ മാധ്യമത്തിലേ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത്.

ഒരു മലയാള സിനിമയുടെ നൃത്തരംഗം അഭിനയിക്കാൻ വേണ്ടിയാണ് താരം ആദ്യമായി സെറ്റ്ൽ പോയത്. അവിടെവച്ച് ഒരു പ്രമുഖ നടൻ താരത്തെ സമീപിക്കുകയും, കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ ഒരുക്കി തരാമെന്ന് പറയുകയായിരുന്നു.

പക്ഷേ താരം ഈ വിഷയം സംവിധായകനോട് തുറന്നു പറഞ്ഞപ്പോൾ, അദ്ദേഹം സിനിമയിൽ പച്ചപിടിക്കണമെങ്കിൽ കുറച്ചൊക്കെ അഡ്ജസ്റ്റ് മെന്റ് വേണമെന്നും പറയുകയായിരുന്നു എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ഇത് സിനിമാ ലോകത്തിലെ പുത്തരിയല്ല എന്ന ഭാവമാണ് പലർക്കും.

സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും സജീവമായ താരമാണ് ശ്രീലേഖ മിത്ര. താരത്തിന്റെ അഭിനയമികവിന് ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. അർദ്ദങ്കിനി ഏക് അർദ്ധ സത്യ എന്ന ഹിന്ദി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 1996 ൽ സെയ് രാത് എന്ന ബംഗാളി സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*