പുതിയ അതിഥിക്കായി കാത്ത് “മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ” അനുമോൾ..

മഴവിൽ മനോരമയിൽ വൻ വിജയകരമായി മുന്നേറുന്ന സീരിയൽ ആണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. നാനൂറോളം എപ്പിസോഡുകൾ പൂർത്തിയാക്കിയ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.

മലയാളത്തിലെ ടോപ് റേറ്റഡ് സീരിയലിൽ ഒന്നാണ് ഇത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അലീന, അഖിൽ എന്നിവരുടെ മകളായി അഭിനയിച്ച അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വൃദ്ധി എന്ന ബാലതാരമാണ്. താരത്തിന്റെ അഭിനയം ഏറെ പ്രശംസകൾ അർഹിക്കുന്ന ഒന്നാണ്.

വൃധിയുടെ കുടുംബം പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. വൃദ്ധക്ക് പുതിയൊരു അനുജത്തിയോ അനിയനെയൊ കിട്ടുന്ന സന്തോഷത്തിലാണ് കുടുംബവും.

വൃദ്ധി വിശാൽ എന്നാണ് അനുമോളുടെ യഥാർത്ഥ പേര്. വൃദ്ധി തന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് ഈ സന്തോഷം അറിയിച്ചുകൊണ്ടുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. Waiting for my kittoo എന്ന തലക്കെട്ടോടെയാണ് വൃദ്ധി പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് താരം കൂടുതലായി അറിയപ്പെട്ടത്. ബലത്തരത്തിന്റെ ഒരുപാട് ലിപ് സിങ്കിങ് വീഡിയോസുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വിശാൽ കണ്ണൻ, ഗായത്രി എന്നിവരുടെ മകളാണ് വൃദ്ധി വിശാൽ.

vriddi
Viddi
Viddi

Be the first to comment

Leave a Reply

Your email address will not be published.


*