ദേസി ഗേൾ ലൂക്കിൽ സാരിയുടുത്തു മാളവിക. മനം മയക്കുന്ന ഫോട്ടോ കാണാം

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് മാളവിക മോഹനൻ. പുതിയ കണക്കുകൾ പ്രകാരം സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന നടി മാളവിക എന്നാണ് റിപ്പോർട്ടുകൾ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത മാസ്റ്റർ എന്ന സിനിമയിലെ പ്രധാന വേഷമാണ് ഈ നേട്ടത്തിലേക്ക് താരത്തെ എത്തിച്ചത്.

ദുൽഖർ സൽമാൻ നായകനായെത്തിയ പട്ടംപോലെ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചു. തുടർന്ന് ആസിഫലിയുടെ നിർണായകം എന്ന സിനിമയിലും താരം വേഷമിട്ടു.

സിനിമയ്ക്ക് പുറമെ പല പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഹീറോ ഹോണ്ട, മാതൃഭൂമി യാത്ര തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട പരസ്യങ്ങളാണ്. ഗ്ലാമർ വേഷങ്ങളിലും താരം തിളങ്ങി നിന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 20 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇടുന്ന ഓരോ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്.

Desi girl vibes.. എന്ന തലക്കെട്ടോടെയാണ് താരം സാരിയിൽ ഉള്ള ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അതീവ സുന്ദരിയായി സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.

സിനിമാട്ടോഗ്രാഫർ ആയ കെ യു മോഹനന്റെ മകളാണ് മാളവിക മോഹനൻ. മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നാനു മത്തു വരലക്ഷ്മി എന്ന സിനിമയിലൂടെയാണ് കന്നടയിൽ അരങ്ങേറിയത്.

മാസ്റ്റർ എന്ന സിനിമയ്ക്ക് മുമ്പ് രജനീകാന്ത് നായകനായ പേട്ട എന്ന തമിഴ് സിനിമയിലും മാളവിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാസ്റ്റർ എന്ന സിനിമയിലെ ചാറു എന്ന കഥാപാത്രമാണ് താരത്തിന് സൗത്ത് ഇന്ത്യയിൽ ഇത്രയും അധികം ആരാധകരെ നേടിയെടുക്കാൻ കാരണമായത്.

Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*