മമ്തയുടെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫോട്ടോകൾ കാണാം.

നടിയായും, നിർമ്മാതാവായും, പ്ലേബാക്ക് സിംഗർ ആയും കഴിവ് തെളിയിച്ച സൂപ്പർതാരമാണ് മമ്ത മോഹൻദാസ്. സിനിമാ ലോകത്തേക്ക് കടന്നു വന്ന് 15 വർഷമായെങ്കിലും, ഇപ്പോഴും സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം.

മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരത്തിന് സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരാണുള്ളത്. താരത്തിന്റെ സൗന്ദര്യവും അഭിനയ മികവും തന്നെയാണ് ഇത്രയും ആരാധകരെ നേടിയെടുക്കാൻ കാരണം.

ജീവിതത്തിൽ പല പ്രതിസന്ധികൾ നേരിട്ടെങ്കിലും അതിനെയൊക്കെ ചെറുപുഞ്ചിരിയോടെ നേരിട്ട താരമാണ് മംമ്താ മോഹൻദാസ്. ക്യാൻസർ ജീവിതത്തിൽ ഒരു വില്ലനെ പോലെ കടന്നു വന്നപ്പോൾ ഒട്ടും തളരാതെ പതറാതെ നേരിട്ട മമ്ത മോഹൻദാസ് ഇന്ന് പല നടിമാർക്കും മാതൃകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിത വിശേഷങ്ങളും സിനിമ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 16 ലക്ഷം ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം പിന്തുടരുന്നത്. പല മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏറ്റവും അവസാനമായി താരത്തിന്റെ ചുവന്ന ഡ്രെസ്സിലുള്ള മോഡൽ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട മമ്ത മോഹൻദാസിന്റെ ഫോട്ടോകൾക്ക് നിറഞ്ഞ കയ്യടി ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.

2005 ൽ മയൂഖം എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് നല്ല വേഷങ്ങൾ മലയാളത്തിൽ ചെയ്യാൻ താരത്തിന് സാധിച്ചു. വിശാൽ നായകനായ ശിവപ്പത്തികാരമാണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. എമഡോഗ എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി.

കിച്ച സുദീപ് നായകനായ ഗൂളി എന്ന സിനിമയിലൂടെയാണ് താരം കന്നടയിൽ അരങ്ങേറുന്നത്. കഴിഞ്ഞ 15 വർഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് താരം. 2010 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് വരെ താരത്തെ തേടിയെത്തിയിട്ടുണ്ട്.

Mamtha
Mamtha
Mamtha
Mamtha
Mamtha
Mamtha
Mamtha
Mamtha
Mamtha

Be the first to comment

Leave a Reply

Your email address will not be published.


*