യൂട്യൂബിൽ തരംഗമായി രശ്മികയുടെ “ടോപ് ടക്കർ” വീഡിയോ ഗാനം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരംഗമായി പൊയ്ക്കൊണ്ടിരിക്കുന്ന ഗാനമാണ് ടോപ് ടക്കാർ. 12 മണിക്കൂറിൽ 4 മില്യൺ വീക്ഷകരെ നേടി യൂട്യൂബ് ഭരിച്ചുകൊണ്ടിരിക്കുകയാണ് ടോപ് ടക്കാർ എന്ന ഗാനം. കളർഫുൾ വീഡിയോ ഒരുപക്ഷെ യൂട്യൂബ് റെക്കോർഡുകൾ തകർക്കാൻ പോകുന്ന വീഡിയോ ആകാനും സാധ്യതയുണ്ട്.

ഉച്ചന അമിത്, ബാദുഷ, യുവൻ ശങ്കർ രാജ, ജോണിത ഗാന്ധി തുടങ്ങിയവർ ആലപിച്ച പാട്ടിലെ പ്രമുഖ ശ്രദ്ധാ കേന്ദ്രം പാട്ടിൽ നൃത്തച്ചുവടുകളുമായി തിളങ്ങി നിന്ന ഇന്ത്യൻ സിനിമയിലെ താരസുന്ദരി രശ്മിക മന്ദന ആണ്. ഗാനത്തിന്റെ വിജയം രശ്മിക മന്ദന യുടെ സാന്നിധ്യം തന്നെയാണെന്നാണ് ഒരു കൂട്ടരുടെ വാദം.

ടോപ്പ് ടക്കാർ എന്ന ഗാനത്തിൽ അതീവ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഷോർട്ട് ഡ്രസ്സിൽ മനംമയക്കുന്ന സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെട്ട രശ്മികയെ കണ്ട് അത്ഭുതപ്പെട്ടിക്കുകയാണ് ആരാധകർ.

ദ ക്രഷ് ഓഫ് ഇന്ത്യ എന്ന ഇപ്പോൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്ന പേരാണ് രശ്മിക മന്ദന. കന്നട സിനിമയിൽ അരങ്ങേറി പിന്നീട് സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു രശ്മിക.

രക്ഷിത് ഷെട്ടി നായകനായ കന്നട സൂപ്പർ ഹിറ്റ് സിനിമ കിറിക്ക് പാർട്ടി എന്ന ക്യാമ്പസ് മൂവി യിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. പിന്നീട് തെലുങ്കിൽ സജീവമാവുകയായിരുന്നു താരം. തെലുങ്കു സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ട യോടൊപ്പമുള്ള ഗീതഗോവിന്ദം എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്.

താരം ആദ്യമായി അഭിനയിച്ച കന്നട സിനിമയാണ് കിരിക്ക് പാർട്ടി. ചലോ എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറിയത്. തെലുങ്ക് സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ട യോടൊപ്പം ഗീതാഗോവിന്ദം എന്ന സിനിമയ്ക്ക് പുറമേ ഡിയർ കോമ്രേഡ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ബാദുഷ വിഘ്നേഷ് ശിവൻ എന്നിവരാണ് ടോപ് ടക്കാർ ലേ വരികൾ എഴുതിയിരിക്കുന്നത്. ഇതിന്റെ നിർമ്മാതാവ് സുമിത്ത് സിംഗ് ആണ്. ഗാനം ഇതിനകം വൈറലായി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആൾക്കാരാണ് ടോപ് ടക്കാർ ഗാനത്തിന്റെ പിന്നാലെ പോയത്.

Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika

Be the first to comment

Leave a Reply

Your email address will not be published.


*