“ആളാകെ മാറിയല്ലോ” ചാക്കോച്ഛന്റെ “ഓർഡിനറി” യിലെ നായിക ശ്രിതയുടെ ഹോട്ട് ലൂക്ക് ഫോട്ടോസ് കണ്ട് ആരാധകർ..

2012 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ബിജു മേനോൻ ആസിഫ് അലി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ഓർഡിനറിയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് ശ്രിത.

നടിയായും അവതാരകയായും തന്റെ കഴിവ് തെളിയിച്ച ശ്രീധ എറണാകുളം ആലുവ സ്വദേശിയാണ്. കൈരളി ടിവി ടെലികാസ്റ്റ് ചെയ്തിരുന്ന ഡ്യൂ ഡ്രോപ്സ് എന്ന പരിപാടിയുടെ അവതാരകയായി ആണ് താരം കരിയർ ആരംഭിച്ചത്.

പിന്നീടാണ് ഓർഡിനറി സിനിമയിൽ ആദ്യമായി അഭിനയം ആരംഭിക്കുന്നത്. ഗവി ഗേൾ എന്ന പേരിലാണ് താരം ആദ്യമായി മലയാളികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഓർഡിനറിക്ക് ശേഷം ആസിഫ് അലിയുടെ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലെ ഒരു ഗാനത്തിലും താരം പ്രത്യക്ഷപ്പെട്ടു.

മലയാളത്തിൽ താരത്തിന് വേണ്ടുവോളം അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. സന്താനം നായകനായ ദില്ക്കു ദുഡ്ഡു 2 എന്ന സിനിമയിലാണ് താരം തമിഴിൽ ആദ്യമായി നായിക വേഷത്തിലെത്തുന്നത്.

ടെലിവിഷൻ രംഗത്തും അവതാരകയായി തിളങ്ങി നിന്ന താരമാണ് ശ്രീതാ. കൈരളി ടിവിയുടെ ഡ്യൂ ഡ്രോപ്സ്, താരോത്സവം എന്ന പരിപാടിയും, അമൃത ടിവിയിലെ ഗ്രാൻഡ് മാജിക്കൽ സർക്കസ് എന്ന പരിപാടിയുടെ അവതാരകയായും പ്രേക്ഷക പിന്തുണ നേടാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരു ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്.

ശ്രീധ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Shritha
Shritha
Shritha
Shritha
Shritha
Shritha
Shritha
Shritha
Shritha
Shritha

Be the first to comment

Leave a Reply

Your email address will not be published.


*