ഓട്ടോ ഡ്രൈവറുടെ മകളായത് കൊണ്ട് സ്കൂളിൽ പോലും അവകാശം നിഷേധിച്ചു : ഇപ്പോൾ മിസ്സ്‌ ഇന്ത്യ റണ്ണറപ്പ്.

ഫെമിന മിസ് ഇന്ത്യ 2020 ന്റെ ഔദ്യോഗിക റിസൾട്ട് വന്നപ്പോൾ തെലുങ്കാനയിലെ മാനസ വാരണാസി കിരീടം ചൂടിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പക്ഷേ അവിടെ ചരിത്രത്തിന് സാക്ഷിയായത് ഒരു ഓട്ടോ ഡ്രൈവറുടെ മകളാണ് ഫെമിന മിസ്സ് ഇന്ത്യ റണ്ണറപ്പ് പട്ടം കരസ്ഥമാക്കി എന്നുള്ളതാണ്.

സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് വളർന്നു വന്നു, ഒരു സാധാരണ ഓട്ടോ ഡ്രൈവറുടെ മകളായ ഉത്തർപ്രദേശിലെ മാന്യ എന്ന പെൺകുട്ടി ഇന്ന് ഇന്ത്യയിലെ സൗന്ദര്യ റാണി പട്ടം കരസ്ഥമാക്കിയതിന്റെ പിന്നിൽ കഷ്ടപ്പാടിനെ യും സങ്കടങ്ങളുടെയും ഒരുപാട് കഥകൾ ഉണ്ട്.

മിസ്സ് ഫെമിന റന്നറപ്പ് കരസ്ഥമാക്കിയതിനുശേഷം മാന്യയുടെ വാക്കുകളാണ് മിസ്സ്‌ ഫെമിന ഇൻസ്റ്റാഗ്രാമിലെ ഓഫീഷ്യൽ പേജിൽ കുറിച്ചിട്ടുള്ളത്. ഇൻസ്റ്റാഗ്രാം കുരിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

“I’ve spent numerous nights without food and sleep. I’ve spent many afternoons walking for miles on end. My blood, sweat, and tears have amalgamated into courage to pursue my dreams. Being a rickshaw driver’s daughter, I never had the opportunity to attend school as I had to start working in my teens. All the clothes I had were hand-me-downs. I yearned for books, but luck wasn’t in my favour.

Eventually, my parents mortgaged whatever little jewellery my mother had to ensure that I paid my exam fees in order to earn a degree. My mother has suffered a lot to provide for me. At 14, I ran away from home. I somehow managed to complete my studies in the day, became a dishwasher in the evening and worked at a call centre at night. I’ve walked hours to reach places so I could save the rickshaw fare. ” she says.

ഭക്ഷണവും ഉറക്കവുമില്ലാതെ ഒരുപാട് രാത്രികൾ ഞാൻ കഴിച്ചു കൂട്ടിയിട്ടുണ്ട്. ഇതിനിടയിലും എന്റെ രക്തവും വിയർപ്പും കണ്ണീരും ഒക്കെ എന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ ഉള്ള ഊർജ്ജം ആയിരുന്നു. ഒരു ഓട്ടോ ഡ്രൈവറുടെ മകൾ ആയതുകൊണ്ട് സ്കൂളിൽ പ്രവേശിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ചെറുപ്രായത്തിൽ ജോലി ചെയ്യേണ്ട അവസ്ഥയുണ്ടായി.

എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ വേണ്ടി അമ്മയുടെ അടുത്ത് ഉണ്ടായിരുന്ന കുറച്ചു സ്വർണ്ണം പോലും വിൽക്കേണ്ടി വന്നു. എന്നെ ഈ നിലയിൽ എത്തിക്കാൻ എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പതിനാലാം വയസ്സ് തന്നെ ഞാൻ വീടുവിട്ടിറങ്ങി.

എന്റെ പഠനം പൂർത്തിയാക്കാൻ വേണ്ടി പകൽ സമയത്ത് പാത്രം കഴുകി, രാത്രി സമയത്ത് കോൾ സെന്ററിൽ ജോലി ചെയ്തു. വണ്ടിക്കൂലി ലാഭിക്കാൻ വേണ്ടി റിക്ഷയിൽ പോകാതെ ഒരുപാട് കിലോമീറ്ററോളം നടന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്…എന്ന് താരം കൂട്ടി ചേർത്ത്…

ഇപ്പോൾ ലോകത്തിന് മുമ്പിൽ വിജയിച്ചു കാണിച്ചിരിക്കുകയാണ് മാന്യ. ഇല്ലായ്മകളിൽ നിന്ന് പൊരുതി നേടിയ വിജയം ഇന്ന് മറ്റുള്ളവർക് മോട്ടിവേഷൻ ആണ്. അവസരങ്ങൾ നമ്മെ തേടി വരില്ല, അവസരങ്ങളെ നാം തേടി പോകണം എന്ന് തന്റെ വിജയത്തിലൂടെ ലോകത്തിന് പഠിപ്പിച്ചു കൊടുത്തിരിക്കുകയാണ് താരം.

Manya
Manya
Manya

Be the first to comment

Leave a Reply

Your email address will not be published.


*