“ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനെ..” ശാലിൻ സോയയുടെ ഫോട്ടോ കണ്ട് ആരാധകർ

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ യുവ അഭിനേത്രിയാണ് ശാലിൻ സോയ. ചുരുങ്ങിയ കാലയളവിനുള്ളിൽ താരം നേടിയെടുത്തത് ആരാധകരുടെ ഒരു വലിയ കൂട്ടത്തെയാണ്. തനതായ അഭിനയ ശൈലിയും നിറഞ്ഞ പുഞ്ചിരിയും സിംപ്ലിസിറ്റിയുമാണ് താരത്തിന്റെ ഹൈലൈറ്റ്.

മലയാളത്തിലും തമിഴിലുമായി ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി തങ്ങി നിൽക്കാൻ തരത്തിൽ വൈദഗ്ധ്യ പൂർണമായാണ് താരം അവതരിപ്പിച്ചത്.

2004 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഒരു ബിസിനസ് ഗുണകാംക്ഷിയാണ് അച്ഛൻ എങ്കിലും കലാ അഭിവൃദ്ധിക്കു വേണ്ടി അച്ഛന്റെ പൂർണ പിന്തുണയുണ്ട് എന്നാണ് താരത്തിന്റെ വാക്കുകൾ. അമ്മ ഒരു നൃത്ത അധ്യാപികയാണ്. കലാ മേഖലയിൽ തന്നെ എന്ന് ചുരുക്കം.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയായിരുന്നു താരത്തിന്റെ ആദ്യ സ്ക്രീൻ. കുട്ടികൾക്കിടയിൽ ഉള്ള പ്രണയവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ ഓട്ടോഗ്രാഫ് എന്ന പരമ്പരക്ക് സാധിച്ചു. അതുകൊണ്ടുതന്നെ ഈ പരമ്പരയിലൂടെയാണ് താരം പ്രസിദ്ധയാകുന്നത്.

2010 ൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രവും 2012ൽ പുറത്തിറങ്ങിയ മല്ലുസിങ് എന്ന ചിത്രവും 2019-ലെ ധമാക്ക എന്ന ചിത്രവും താരത്തിന്റെ കരിയറിലെ വേറിട്ട കഥാപാത്രങ്ങളാണ്. തന്നിലൂടെ കടന്നുപോയ വേഷങ്ങളെ ഓരോന്നും ഒന്നിനൊന്നു മികച്ചതാക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു.

സമൂഹമാധ്യമങ്ങളിൽ സർവ്വ സജീവമായി ഇടപഴകുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും താരം എപ്പോഴും പ്രേക്ഷകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

തനി നാടൻ പെൺകുട്ടിയുടെ വേഷവും മോഡേൺ പെൺകുട്ടിയുടെ വേഷവും തനിക്ക്distortion ഇണങ്ങുമെന്ന് താരം ഇതിനു മുമ്പ് തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു വെസ്റ്റേൺ മോഡലിലുള്ള ഫോട്ടോയാണ് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. ബ്ലാക്ക് ടോപ്പിന് കൂടെ ട്രെൻഡ് ജീൻസ് ആണ് താരം ധരിച്ചിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Shalin
Shalin
Shalin
Shalin
Shalin
Shalin
Shalin
Shalin
Shalin

Be the first to comment

Leave a Reply

Your email address will not be published.


*