ഉസ്താദ് ഹോട്ടലിലെ മൗലവിന്റെ മകൾ തന്നെയല്ലേ ഇത്? താരത്തിന് പുതിയ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട ആരാധകർ.

2012 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഉസ്താദ് ഹോട്ടൽ. അന്ന് യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ച സിനിമയിൽ ദുൽഖർ സൽമാൻ, തിലകൻ, നിത്യ മേനോൻ, സിദ്ദീഖ് തുടങ്ങിയവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്.

അഞ്ജലി മേനോൻ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ഈ സിനിമ കേരളക്കരയിൽ വൻ തരംഗം ആയിരുന്നു. തികച്ചും ഫാമിലി എന്റർടൈൻമെന്റ് ആയിരുന്നു സിനിമ. ദുൽഖർ സൽമാനിന്റെ കേറിയർ ബ്രേക്ക്‌ സിനിമ കൂടിയാണിത്

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു തിലകൻ അവതരിപ്പിച്ചത്. തിലകന്റെ ചെറുപ്പകാലം ഇതിൽ പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. തിലകന്റെ ഭാര്യ അതായത് ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രമായ ഫെയ്സിയുടെ അമ്മൂമ്മയുടെ ചെറുപ്പത്തിലെ കഥാപാത്രം അവതരിപ്പിച്ചത് മാളവിക നായർ ആയിരുന്നു.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ടു അത്ഭുത പെട്ടിരിക്കുകയാണ് ആരാധകൻ. ആ പഴയ വാതിൽ ചാരി നിൽക്കുന്ന കൊച്ചുകുട്ടി ഒന്നുമല്ല ഇപ്പോൾ. താരം അതീവ സുന്ദരിയായാണ് ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോകൾ പങ്കുവെക്കാറുള്ളത്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിൽ അഭിനയിച്ച നടിയാണ് മാളവിക നായർ. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. പിന്നീട് കർമ്മയോദ്ധ, പുതിയതീരങ്ങൾ, ബ്ലാക്ക് ബട്ടർഫ്ലൈ, പകിട എന്നീ മലയാള സിനിമകളിലും വേഷമിട്ടു.

കുക്കു എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. യെവടെ സുബ്രഹ്മാന്യം ആണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ.

Malavika
Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*