ഇതാര് ചൈനീസ് സുന്ദരിയോ? നയന എൽസയുടെ പുത്തൻ ഫോട്ടോ കണ്ട് ആരാധകർ….

ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഗാർഡിയൻ എന്ന സിനിമയിലൂടെ മലയാളികൾ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ താരമാണ് നയന എൽസ. താരം ഈ സിനിമയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇതിനു മുമ്പും താരം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.

നയന എൽസ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ആരാധകർ താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിപ്പിലാണ്.

ഏകദേശം ഒമ്പത് ലക്ഷത്തിനടുത്ത് ഫോളോവർസാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്. താരം ഈ അടുത്ത ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. അതീവ സുന്ദരിയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഗാർഡിയൻ സിനിമയിൽ പാവം പെൺകുട്ടിയായി ജനമനസ്സുകളിൽ കയറിപ്പറ്റിയ നയന എൽസയുടെ അധിക ഫോട്ടോകളും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ്. താരത്തിന്റെ ഏറ്റവും അവസാനത്തെ ഫോട്ടോയും ഇതുപോലെ തന്നെയാണ്.

അതീവ സുന്ദരിയായി ചുവപ്പിൽ പ്രത്യക്ഷപ്പെട്ട താരം ചൈനീസ് മോഡൽ പോലെയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
“Creativity is all about having fun in style and fashion” എന്ന ക്യാപ്ഷനാണ് താരം ഫോട്ടോയ്ക്ക് നൽകിയിട്ടുള്ളത്.

രജിഷ വിജയൻ പ്രധാനവേഷത്തിലെത്തിയ ജൂൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് . പിന്നീട് ഇരു, മണിയറയിലെ അശോകൻ, ഗാർഡിയൻ തുടങ്ങിയ നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. പുതു കവിതായ്, തിരുട്ടു പയലേ 2, ഇടി മിന്നൽ പുയൽ കഥൽ എന്നിവയാണ് താരത്തിന്റെ തമിഴ് സിനിമകൾ.

Nayana
Nayana
Nayana
Nayana

Be the first to comment

Leave a Reply

Your email address will not be published.


*