സാന്ത്വനത്തിലെ ശിവയുടെ യഥാർത്ഥ ഭാര്യയും, സ്ക്രീൻ ഭാര്യയും ഒരുമിച്ചുള്ള കിടിലൻ ഫോട്ടോകൾ കാണാം..

മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച സീരിയൽ ആണ് സാന്ത്വനം. ഏഷ്യാനെറ്റ്‌ ടെലികാസ്റ് ചെയ്യുന്ന സാന്ത്വനം സീരിയലിനെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. പൊതുവായ ക്ളീഷെ സീരിയലിൽ നിന്ന് വ്യത്യസ്തമാണ് സാന്ത്വനം.

ഒരു കുടുംബത്തിലെ സന്തോഷവും, അല്ലറ ചില്ലറ വഴക്കും വക്കാലത്തുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് സാന്ത്വനം. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആൾകാർ കാണുന്ന സീരിയൽ ഒരുപക്ഷെ സാന്ത്വനം ആയിരിക്കും.

സാന്ത്വനം സീരിയലിലെ പ്രധാന ഹൈലൈറ് ആണ് ശിവയും അഞ്‌ജലിയും. ശിവാജ്ഞലി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഈ താര ജോടികൾ ഇതിനകം പ്രേക്ഷക ഹൃദയം കീഴടക്കി കഴിഞ്ഞിരിക്കുന്നു. കലിപ്പനും കാന്താരിയും എന്നാണ് പ്രേക്ഷകർ ഇവരെ വിളിക്കുന്നത്.

ശിവ എന്ന വേഷം കൈകാര്യം ചെയ്യുന്നത് സജിൻ ആണ്. അഞ്ജലി എന്ന വേഷം കൈകാര്യം ചെയ്യുന്നത് ഗോപിക അനിലുമാണ്. ഇരുവരുടെയും കെമിസ്ട്രി ആണ് സീരിയലിന്റെ വിജയവും. വഴക്കും, കുറുമ്പും, സ്നേഹവുമായി മുന്നോട്ട് പോവുകയാണ് ഈ ദമ്പതികൾ.

സിനിമ, സീരിയൽ നടി ഷഫ്‌ന യുടെ ഭർത്താവ് ആണ് സജിൻ. ഇരുവരും അഭിനയ രംഗത്ത് സജീവമാണ്. സജിൻ ന്റെ യഥാർത്ഥ ഭാര്യയുടെയും, സ്ക്രീൻ ഭാര്യയുടെയും ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

അതീവ സുന്ദരിമാരായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്നെസ് ഓവർലോഡഡ് എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത്. സജിന്റെ യഥാർത്ഥ ഭാര്യയുടെയും, സീരിയലിലെ ഭാര്യയുടെയും ഒരുമിച്ചുള്ള ഫോട്ടോകൾ കണ്ട സന്തോഷത്തിലാണ് സാന്ത്വനം ആരാധകർ

pic
Pic
pic
shafna

Be the first to comment

Leave a Reply

Your email address will not be published.


*