വേർപിരിയണമെന്ന് എനിക്ക് താല്പര്യമില്ല, ബാക്കി ശാലു പറയട്ടെ : സജി നായർ.

ശാലു മേനോൻ – സജി നായർ ദാമ്പതികൾ വര്ഷങ്ങളായി അഭിനയ മേഖലയിൽ തിളങ്ങി നിൽക്കാൻ തുടങ്ങിയിട്ട്. നർത്തകിയും, അഭിനേത്രിയും കൂടിയായ ശാലു മേനോൻ പല വിവാദങ്ങളിലും പേര് കേട്ട വ്യക്തിയാണ്.

വിവാദ സോളാർ കേസിന്ന് ശേഷമാണ് ശാലു മേനോനും, സജി നായരും തമ്മിൽ 2016 ൽ വിവാഹം കഴിച്ചത്. അഭിനയ രംഗത്ത് സജീവമായ വ്യക്തിയാണ് സജി നായർ. ഇരുവരുടെയും കല്യാണം സമൂഹ മധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

പക്ഷെ ഈ താര ദമ്പതികൾ പിരിയാൻ പോകുന്നു എന്ന ഗോസിപ് വാർത്തകൾ കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായിരുന്നില്ല. വെറുതെ കുറെ ഗോസിപ്പുകൾ അവിടേം, ഇവിടെയുമായി പ്രചരിക്കുന്നു എന്ന് മാത്രം.

ഇപ്പോൾ സജി നായർ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. സജി നായർ പറയുന്നതിങ്ങനെ.

“കുറെ നാളായി സോഷ്യൽ മീഡിയയിൽ ചർച്ചയാണ്, ഞങ്ങൾ വേർപിരിഞ്ഞോ? എന്ന വിഷയം. പലരും ആ ചോത്യം ഉന്നയിക്കുന്ന്നുണ്ട്. പക്ഷെ അതിന്റെ ഉത്തരം ഞാനല്ല പറയേണ്ടത്. വേർപിരിയാൻ തലപര്യപ്പെടുന്ന ആളല്ല ഞാൻ.”

ശാലുവിന് വേർപിരിയണമെന്നുണ്ടോ എന്നറിയില്ല. അതിന്റെ ഉത്തരം അവളാണ് പറയേണ്ടത്. ഞാനല്ലല്ലോ. അതിന്റെ ഉത്തരം അവൾ പറയട്ടെ ” എന്ന് സജി ഒരഭിമുഖത്തിൽ വ്യക്തമായി പറയുകയുണ്ടായി. ഈ വിഷയത്തിൽ ഗോസിപ് പരത്തുന്നവർക്ക് കൃത്യമായ മറുപടി ലഭിച്ചിരിക്കുകയാണ്.

ഒരുപാട് സിനിമകളിലും, സീരിയലുകളിലും പ്രത്യക്ഷപ്പെട്ട താരമാണ് ശാലു മേനോൻ. 1998 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഒരുപാട് സീരിയലിലും, ആൽബം സോങ്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Shalu
Shalu
Shalu
Shalu

Be the first to comment

Leave a Reply

Your email address will not be published.


*