വാലന്റൈൻ ഫോട്ടോയിൽ തിളങ്ങി അനുമോൾ : സുന്ദര ഫോട്ടോകൾ കാണാം.

മിനിസ്ക്രീൻ പ്രേക്ഷകരിൽ ഒരുപാട് ആരാധകരുള്ള താരമാണ് അനു. തമാശ നിറഞ്ഞ സംസാരങ്ങളും എപ്പോഴും മുഖത്ത് നിറയുന്ന പുഞ്ചിരിയും ആണ് അനുമോളെ പ്രേക്ഷകർക്ക് ഇത്രത്തോളം ഇഷ്ടമുള്ള താരമാക്കി മാറ്റുന്നത്. വലിയ അളവിൽ പ്രേക്ഷക പിന്തുണ താരത്തിന് ലഭിക്കുന്നത് അതുകൊണ്ടുതന്നെയാണ്.

ഫ്ലവേഴ്സ് ടിവിയിൽ വിജയകരമായി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലെ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരമാണ് അനു മോൾ. ആരാധകർ വളരെ സ്നേഹത്തോടെ താരത്തെ കാർത്തു എന്നാണ് വിളിക്കുന്നത്. ടമാർ പടാർ എന്ന പരിപാടിയിലൂടെയും താരം പ്രശസ്തയായി.

സ്റ്റാർ മാജിക്, ടമാർ പടാർ എന്നീ ഷോകൾക്ക് പുറമേ നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. പക്ഷേ താരത്തിനെ കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ സാധിച്ചത് ടമാർ പടാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെ ആയിരുന്നു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഒരിടത്തൊരു രാജകുമാരി, സീതാ തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിനെ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം നെടുമങ്ങാട് ആര്യനാട് ആണ് താരത്തിന് സ്വദേശം. തനിമയാർന്ന അഭിനയ വൈഭവമാണ് താരത്തിന് ഹൈലൈറ്റ്. ഇപ്പോൾ സ്റ്റാർ മാജിക്, ടമാർ പഡാർ പരിപാടികളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് താരം. വാലന്റ്റൈൻസ് ഡേ സ്പെഷ്യലായി എടുത്ത ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*