ബിഗ്‌ബോസിൽ തുടക്കം തന്നെ ഉടക്ക്. റംസാന് ഡിംപലിന്റെ മുന്നറിയിപ്പ് സംഭവം ഇങ്ങനെ.

ഏവരും കാത്തിരുന്ന ബിഗ് ബോസ്സ് മലയാളം സീസൺ 3 ക്ക് ഇന്നലെ വാലന്റൈൻസ് ഡേ തുടക്കം കുറിക്കുകയുണ്ടായി. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.

ആവേശത്തോടെ കൂടി ഒന്നാം സീസൺ പൂർത്തിയാക്കിയ ബിഗ് ബോസ് മലയാളം, രണ്ടാം സീസൻ പകുതിയിൽ വെച്ച് കൊറോണ കാരണം നിർത്തുകയാണ് ഉണ്ടായത്. ഇപ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സീസൺ ത്രി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

മത്സരാർത്ഥികൾ ഇന്നലെ ബിഗ് ബോസിന്റെ വീട്ടിൽ കയറി കഴിഞ്ഞു. ഇനിയുള്ള നൂറു ദിവസങ്ങൾ അവരുടെ ദിവസങ്ങൾ ആണ്. ഒരു വീട്ടിനുള്ളിൽ പല മേഖലയിലുള്ള പ്രമുഖർ, പല മത്സരങ്ങളും നേരിട്ട് 100 ദിവസം പൂർത്തിയാക്കുക എന്നുള്ളതാണ് ബിഗ് ബോസിന്റെ ടാസ്ക്.

പക്ഷേ തുടക്കം തന്നെ ചെറിയ പ്രശ്നങ്ങൾ മുള പൊട്ടിയോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ബിഗ് ബോസ് സീസൺ 3 ൽ മത്സരാർത്ഥിയായ എത്തിയ ഡിമ്പൽ ഭാൽ നോട്‌ ഡി ഫോർ ഡാൻസ് ടൈറ്റിൽ വിന്നറും മറ്റൊരു മത്സരാർത്ഥിയും കൂടിയായ റംസാൻ വസ്ത്രധാരണ യെക്കുറിച്ച് കമന്റ് ഇട്ടതാണ് പ്രശ്നങ്ങൾക്ക് തിരികൊളുത്തി എന്നാണ് സൂചന.

ഡിമ്പലിനെ നോക്കി ആ കുട്ടിക്ക് പാന്റ് കൊടുക്ക് എന്ന് കമന്റ് രേഖപ്പെടുത്തിയതിന് തിരിച്ച് അതേ നാണയത്തിൽ ഡിംപൾ മറുപടി നൽകുകയായിരുന്നു.
Never ever comment on costume…
കോസ്റ്റ്യൂമിനെതിരെ കമന്റ് ഇടരുത്.. എന്ന താക്കീതാണ് ഡിംപൾ നൽകിയത്.

താരത്തിന്റെ കർക്കശമായ സൗണ്ടിൽ ചുറ്റുംകൂടിയവർ ഞെട്ടി എന്നുള്ളതാണ് വാസ്തവം. പക്ഷേ ബിഗ് ബോസ് ഹൗസ് ഉടനെ തന്നെ പഴയ കളി ചിരിയിലേക്ക് മാറുകയായിരുന്നു. ഇനിയും 99 ദിവസങ്ങൾ ബാക്കിനിൽക്കെ ആരായിരിക്കും വിജയ് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Be the first to comment

Leave a Reply

Your email address will not be published.


*