“കാവ്യയുടെ ആ ചിരി മതി, ആരും മയങ്ങിപ്പോകും..” കാവ്യ മാധവന്റെ സൗന്ദര്യം കണ്ട് മയങ്ങി പോകുന്നു; മേക്കപ്പ് ആര്ടിസ്റ് ഉണ്ണിയുടെ കുറിപ്പ് വൈറൽ.!!

കാവ്യ മാധവന്റെ ഈ സൗന്ദര്യം കണ്ടാൽ ആരായാലും ഒന്ന് മയങ്ങി പോകും.. കാവ്യയുടെ ചിരി ഒന്ന് മതി.. കാവ്യ മാധവന്റെ സൗന്ദര്യം കണ്ട് മയങ്ങി പോകുന്നു; മേക്കപ്പ് ആര്ടിസ്റ്റ് ഉണ്ണിയുടെ കുറിപ്പ് വൈറൽ.!!

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താര ദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരും പ്രേക്ഷകരുമായി സജീവമായി സംവദിക്കാൻ താല്പര്യപ്പെടുന്നവരാണ്. ഇപ്പോൾ സഹതാരം നാദിർഷായുടെ മകളുടെ വിവാഹ സൽക്കാരത്തിൽ നിന്നുള്ള താര കുടുംബത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

നാദിർഷായുടെ മകളുടെ വിവാഹത്തിൽ ദിലീപും കാവ്യാമാധവനും മകൾ മീനാക്ഷിയും എല്ലാം ശ്രദ്ധ കേന്ദ്രമായിരുന്നു. കാവ്യ മാധവന്റെ മേക്കപ്പ് ആർട്ടിസ്റ്റ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. നാദിർഷയുടെ മകളുടെ വിവാഹ സൽക്കാരത്തിനു വേണ്ടി ഒരുങ്ങിയ ചിത്രമാണ് മൈക്കപ്പ് ആർട്ടിസ്റ്റ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സുന്ദരിയായ കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യത്തെക്കുറിച്ച് ഞാൻ ആശ്ചര്യപ്പെടുന്നു, എന്ന അടിക്കുറിപ്പോടെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് കാവ്യാമാധവന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. താരത്തിന്റെ സുന്ദരമായ പുഞ്ചിരി ചുറ്റും പ്രകാശിപ്പിക്കുന്നു എന്നും ഈ ആരാധക ദമ്പതികളെ എല്ലായ്പ്പോഴും ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു വെക്കുന്നു എന്നും കുറിപ്പിൽ ചേർത്തിരിക്കുന്നു.

ചുവന്ന കളറിൽ വളരെ മനോഹരമായ ഒരു ചുരിദാർ ആണ് താരം ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. അതിമനോഹരമായി താരത്തെ അതിൽ കാണാൻ കഴിയുന്നുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായവും. സിമ്പിൾ സിറ്റിയാണ് കാവ്യയുടെ ചിത്രങ്ങളുടെ എപ്പോഴത്തെയും മുഖമുദ്ര. ദിലീപിന്റെ കൂടെയുള്ള ചിത്രവും മേക്കപ്പ് ആർട്ടിസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് മേക്കപ്പ് ആർട്ടിസ്റ്റ് കാവ്യയുടെ മറ്റൊരു ചിത്രം അപ്‌ലോഡ് ചെയ്തത് പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. അന്ന് ചിത്രം അപ്‌ലോഡ് ചെയ്തപ്പോൾ ഈ മനോഹരമായ ചിത്രത്തിൽ നിന്ന് എന്റെ കണ്ണുകൾ എടുക്കാൻ കഴിയുന്നില്ല എന്നായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി അടിക്കുറിപ്പായി നൽകിയത്.

ബാലതാരമായി സിനിമ ലോകത്തേക്ക് കടന്നു വന്ന നായികാ കഥാപാത്രങ്ങളായി ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇന്നും തങ്ങി നിൽക്കുന്ന ഭാവാഭിനയ പ്രഭാവമാണ് കാവ്യാമാധവൻ. ഇന്നും ഓർത്തെടുക്കാൻ കഴിയുന്ന ഒട്ടനവധി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് താരം സമ്മാനിച്ചു. തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

Kavya
Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*