തട്ടമിട്ട ഉമ്മച്ചി കുട്ടിയും ബിഗ്‌ബോസിൽ. ഈ പെൺ പുലി ആരാണെന്ന് അറിയാമോ?

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ്ബോസ് സീസൺ ത്രീ ആരംഭം കുറിച്ചു കഴിഞ്ഞു. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസനിന്റെ വിജയകരമായ ആഘോഷ തുടക്കം ഫെബ്രുവരി 14 ന് നടന്നിരുന്നു.

മത്സരാർത്ഥികൾ ഒരു വീട്ടിനകത്ത് 100 ദിവസം കഴിഞ്ഞുകൂടുന്ന ഒരു സ്പെഷ്യൽ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ മത്സരാർത്ഥികൾ ആയി എത്തുന്ന ബിഗ് ബോസിന് പ്രേക്ഷകർ ഏറെയാണ്.

സിനിമ-സീരിയൽ, സാംസ്കാരിക, സാമൂഹിക, മോഡൽ, സമൂഹമാധ്യമങ്ങളിലെ പ്രമുഖർ തുടങ്ങിയവർ അണിനിരക്കുന്ന ബിഗ് ബോസ് പ്രേക്ഷകർക്ക് എന്നും ഒരു എന്റർടൈൻമെന്റ് ആണ്. ബിഗ് ബോസ് സീസൺ വൺ വിജയകരമായി പൂർത്തിയാക്കിയെങ്കിലും സീസൺ 2 കൊറോണ കാരണം മുടങ്ങുകയായിരുന്നു.

ബിഗ് ബോസിലെ മത്സരാർത്ഥികളായി എത്തിയവരിൽ ഒരു ഉമ്മച്ചിക്കുട്ടിയും ഉണ്ട്. താരം ചില്ലറ ഉമ്മച്ചികുട്ടി ഒന്നുമല്ല. ആളൊരു പെൺ പുലിയാണ്. താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ.

മജിസിയ ബാനു എന്ന പെൺകുട്ടി, കേരളത്തിലെ മറ്റു പെൺകുട്ടികൾക്ക് ഒരു മാതൃകയാണ്. കേരളത്തിലെ കൊച്ചുഗ്രാമത്തിൽ നിന്ന് വളർന്നു വന്ന താരം ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ സ്വർണ നേടിത്തന്ന വ്യക്തിയാണ്.

ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടം മജിസിയ ഭാനു എന്ന പഞ്ചഗുസ്തിക്കാരിക്കുണ്ട് . തട്ടമിട്ട് ലോകം കീഴടക്കിയ ഈ താരം അബ്ദുൽ മജീദ് – റസിയ ദമ്പതികളുടെ മകളാണ്.

Majiziya
Manjiziya
Majiziya

Be the first to comment

Leave a Reply

Your email address will not be published.


*