അടുത്ത നായികയോ.. ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഫോട്ടോസ് വൈറൽ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മീനാക്ഷി ആണ് സോഷ്യൽ മീഡിയയിലെ താരം. നാദിർഷായുടെ മകളുടെ വിവാഹ ആഘോഷങ്ങൾക്കിടയിൽ ക്യാമറകളുടെ ശ്രദ്ധയാകർഷിച്ചത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെ സ്റ്റൈലിഷ് ലുക്ക് ആയിരുന്നു. നാദിർഷായുടെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്.

ആയിഷയുടെ വിവാഹ ആഘോഷത്തിനിടയിൽ മീനാക്ഷി എത്തിയതും ഡാൻസ് ചെയ്തതുമായ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ദിലീപും കാവ്യയും എല്ലാം വിവാഹ സൽക്കാര വേദികളിൽ ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ ശ്രദ്ധയാകർഷിച്ചത് മീനാക്ഷി ആയിരുന്നു.

വിവാഹ ആഘോഷത്തിലെ ആദ്യദിവസം മീനാക്ഷി എത്തിയത് മഞ്ഞ ഷറാറ സെറ്റിലായിരുന്നു. വസ്ത്രത്തിന് യോജിച്ച സിമ്പിൾ ആഭരണങ്ങളും മീനാക്ഷിയെ സുന്ദരിയാക്കി. വിവാഹ തലേദിവസം സംഗീത രാവ് സംഘടിപ്പിച്ചിരുന്നു. അന്നേ ദിവസം മീനാക്ഷി ലഹങ്കയിലാണ് പ്രത്യക്ഷപ്പെട്ടത്. നമിതാ പ്രമോദിന്റെ കൂടെ അന്ന് തകർപ്പൻ ഒരു ഡാൻസും മീനാക്ഷി കാഴ്ചവെച്ചു.

വിവാഹ ആഘോഷത്തിനിടയിൽ സംഗീത രാവിലെ തകർപ്പൻ ഡാൻസ് ആണ് മീനാക്ഷി കാഴ്ചവച്ചത്. ആദ്യം നമിതപ്രമോദിന്റെ കൂടെയാണ് ഡാൻസ് ചെയ്തത്. പിന്നീട് വധുവിനും സുഹൃത്തുക്കളും ഒപ്പവും മീനാക്ഷി നൃത്തച്ചുവടുകൾ വച്ചു. അമ്മ മഞ്ജുവാര്യരെ ഓർമിപ്പിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. അമ്മയുടെ നൃത്തത്തോടുള്ള അഭിരുചി മകൾക്കും ലഭിച്ചിട്ടുണ്ട് എന്നും കമന്റുകൾ ഉണ്ട്.

വിവാഹദിവസം മീനാക്ഷിയുടെ വേഷം സാരിയായിരുന്നു. ചുവന്ന കളർ സാരിയിൽ മീനാക്ഷിയെ കാണാൻ അതി മനോഹരമായി എന്നാണ് പ്രേക്ഷകരുടെ എല്ലാവരുടെയും അഭിപ്രായം. സ്റ്റൈലിഷ് ലുക്ക് ആയി എന്നാണ് ശ്രദ്ധേയമായ കമന്റ്. എല്ലാ വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങളെല്ലാം കണ്ട ആരാധകർക്ക് ചോദിക്കാനുള്ളത് മീനാക്ഷിയെ അടുത്ത സമയങ്ങളിൽ നായികാ പദവിയിൽ സിനിമയിൽ കാണാൻ കഴിയുമോ എന്നാണ്. പക്ഷേ അച്ഛനും അമ്മയും എല്ലാം സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവരാണ് എങ്കിലും മീനാക്ഷിക്ക് അഭിനയത്തോട് താൽപര്യമില്ല. മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ്.

Meenakshi
Meenakshi
Meenakshi
Meenakshi
Meenaakshi
Meenakshi

Be the first to comment

Leave a Reply

Your email address will not be published.


*