അടിപൊളി ഫോട്ടോകളുമായി പ്രിയ താരം ശിൽപ മഞ്ജുനാഥ്. ഫോട്ടോകൾ കാണാം.

ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ശിൽപ മഞ്ജുനാഥ്. ആദ്യത്തെ മൂന്ന് സിനിമകളും വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു എന്ന അപൂർവ നേട്ടം കരസ്ഥമാക്കിയ നടിയാണ് ശില്പ. താരമിപ്പോൾ സിനിമാലോകത്ത് സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നുള്ളത് പതിവാണ്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

തമിഴ് മലയാളം കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം ഇപ്പോൾ സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട നടിമാരിലൊരാളാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

ഗനേഷ് നായകനായ മുൻകാറു മളെ ടു എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2018 ൽ പുറത്തിറങ്ങിയ റോസാപ്പൂ എന്ന സിനിമയിലെ സാന്ദ്ര എന്ന കഥാപാത്രത്തിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.

വിജയ് ആന്റണി നായകനായ കാലി എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറി. ഇസ്പാടെ രാജാവും ഇതായം റാണിയും എന്ന സിനിമയിലെ മികച്ച അഭിനയം ആണ് താരത്തെ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കാരണമായത്.

രംഗ BE, Mtech എന്ന കന്നട സിനിമയും, ദേവദാസ് ബ്രദർ എന്ന തമിഴ് സിനിമയുമാണ് ഇനി വരാനിരിക്കുന്നത്. ബാംഗ്ലൂർ കാരിയായ താരം 2016 മുതൽ സിനിമാലോകത്ത് സജീവമാണ്.

Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa

Be the first to comment

Leave a Reply

Your email address will not be published.


*