“ഇത് വേറെ ലെവൽ” ചന്ദനമഴയിലെ അമൃതയായി മലയാളി മനസ്സിലേറിയ വിന്ദുജയുടെ പുത്തൻ ഫോട്ടോഷൂട്ട്..

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ എന്നും വളരെയധികം പ്രേക്ഷക പിന്തുണയുള്ള ചാനലാണ് ഏഷ്യാനെറ്റ്.  ഏഷ്യാനെറ്റിലെ ഒട്ടുമിക്ക എല്ലാ പരിപാടികളും പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരമാണ്. സീരിയലുകളുടെ കാര്യത്തിലും ഏഷ്യാനെറ്റ് മുൻപന്തിയിൽ തന്നെ.

മുൻനിര റേറ്റിങ്ങിൽ എന്നും നില നിൽക്കുന്ന പരമ്പരയാണ് ചന്ദനമഴ. വളരെയധികം പ്രേക്ഷക പിന്തുണയുള്ള സീരിയലുകളുടെ കൂട്ടത്തിൽ മുൻനിരയിലുണ്ട് എന്നതും പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

ഓരോ കഥാപാത്രങ്ങളും  അവരവർക്ക് ലഭിച്ച റോളുകൾ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് പരമ്പരയുടെ വിജയത്തിന്റെ മാനദണ്ഡം.  ഓരോ കഥാപാത്രങ്ങളെയും വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ പരിഗണിക്കുന്നത്. 

ചന്ദനമഴയിലെ  അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബിന്ദുജ വിക്രമൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയാവുന്നത്. അമൃത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് മേഘ്ന ആയിരുന്നു. താരത്തിന്റെ  മാറ്റമാണ് ബിന്ദുജ വിക്രമൻ പരമ്പരയിലേക്ക് എത്തിക്കുന്നത്.

ചന്ദനമഴയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളേക്കാൾ ഒരുപടി മുന്നിലായിരുന്നു മേഘ്നയ്ക്ക് പ്രേക്ഷകർ കൊടുക്കുന്ന പിന്തുണയും സപ്പോർട്ടും.  അങ്ങിനെ ഉള്ള ഒരാൾ പെട്ടെന്ന് പരമ്പരയിൽ നിന്ന് മാറി മറ്റൊരാൾ വരിക എന്നത് പ്രേക്ഷകർക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ  കഴിയുമോ എന്ന് അണിയറ പ്രവർത്തകർക്ക് ആശങ്കയുണ്ടായിരുന്നു.

എന്നാൽ തന്റെ സ്വതസിദ്ധമായ അഭിനയ വൈഭവത്തിലൂടെ വളരെ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ ബിന്ദുജ വിക്രമൻ പ്രേക്ഷകപ്രീതിയും പിന്തുണയും നേടുകയായിരുന്നു. ഇപ്പോൾ താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തരംഗമാവുന്നതിന് പിന്നിലെ രഹസ്യം തന്നെ ഇതാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്  താരത്തിന്റെ  പുതിയ ഫോട്ടോ ഷൂട്ട് ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ടോപ്പും സ്കേർട്ടുമാണ് താരത്തിന്റെ വേഷം. അനുയോജ്യമായതും സിമ്പിളായതുമായ കമ്മലും താരം ഫോട്ടോഷോട്ടിന് തിരഞ്ഞെടുത്തിരിക്കുന്നു.

Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja
Vindhuja

Be the first to comment

Leave a Reply

Your email address will not be published.


*