‘റെസ്‌പെക്ട് പോയി, ഇങ്ങനെ പ്രദര്‍ശിപ്പിച്ചാല്‍ വീട്ടില്‍ ചോദിക്കാനും പറയാനും നല്ല പെണ്ണുങ്ങളില്ലേ’; കമന്റിന് മറുപടിയുമായി മിഥുന്‍ രമേഷ്.

സോഷ്യൽ മീഡിയയിൽ സദാചാരവാദികളുടെ കുത്തൊഴുക്കാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ആൺപെൺ വ്യത്യാസമില്ലാതെ സദാചാര കുരു പൊട്ടുന്ന ഒരുപാട് കമന്റുകൾ സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്.

സ്ത്രീകളുടെ ഗ്ലാമർ ഫോട്ടോകൾക്ക് താഴെ സദാചാര കമന്റുകൾ രേഖപ്പെടുത്തുന്ന സ്ത്രീപുരുഷന്മാർ ധാരാളമുണ്ട്. സംസ്കാര ശൂന്യത എന്നു പറഞ്ഞ് തെറി വിളി കമന്റുകൾ ആയി വരുന്ന ഇവരുടെ സംസ്കാരം ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ട്.

വന്നു വന്ന് പുരുഷന്മാരുടെ ഫോട്ടോകൾക്ക് താഴെയും സദാചാര കമന്റ്കളും കാണാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മലയാളത്തിന്റെ പ്രിയ നടൻ പ്രിഥ്വിരാജ് ഷർട്ട്‌ ധരിക്കാതെ ഉള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിനെത്തുടർന്ന് ഒരുപാട് സദാചാര വിമർശനങ്ങൾ താരം കേൾക്കേണ്ട വന്നിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ മലയാളത്തിലെ പ്രിയ നടനും അവതാരകനുമായ മിഥുൻ തന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോയ്ക്ക് താഴെ സദാചാര കമന്റുകൾ നേരിടേണ്ടി വന്നിരിക്കുകയാണ്. മുണ്ട് മടക്കി കുത്തി ഉള്ള ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്.

മുണ്ട് മടക്കി കുത്തുന്നതിന്റെ സുഖം” എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തത്. കറുപ്പ് ടീഷർട്ടും ചുവന്ന മുണ്ടും ധരിച്ച് ബീച്ചിൽ നടക്കുന്ന ഫോട്ടോയാണ് മിഥുൻ പങ്കു വെച്ചിട്ടുള്ളത്. അതിന് താഴെ വന്ന കമന്റ് ഇങ്ങനെയാണ്.

“നിങ്ങക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും നല്ല പെണ്ണുങ്ങളില്ലേ… ഇങ്ങനെ ന ഗ്നത പ്രദര്‍ശിപ്പിച്ചാല്‍ ഇതൊക്കെ കണ്ട് വളരുന്ന നമ്മുടെ കുട്ടികളൊക്കെ എന്താവുമെന്ന് ചിന്തിച്ചിട്ടുണ്ട്… റെസ്പെക്ട് പോയി… അന്യര്‍ക്ക് മുന്നില്‍ ഇങ്ങനെ തുറന്ന് കാണിക്കാന്‍ എങ്ങനെ പറ്റുന്നു…. നല്ല കുടുംബത്തുണ്ടായവര് ചെയ്യുന്ന പണിയാണോ ഇതൊക്കെ… ഇങ്ങനെ കാണിക്കുന്നത് നമ്മുടെ ആര്‍ഷഭാരത സംസ്‌കാരത്തിന് ചേര്‍ന്നതാണോ” എന്നാണ് കമന്റ്.

പക്ഷേ മിഥുൻ കമന്റ് ചെയ്തവനെ മെൻഷൻ ചെയ്തുകൊണ്ട് കയ്യടിക്കുന്ന ഇമോജി റിപ്ലൈ നൽകുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*