ദൃശ്യം 2 വിലെ അഡ്വക്കേറ്റ് ചില്ലറക്കാരി അല്ല. ആൾ വേറെ ലെവലാണ്. വിശേഷങ്ങൾ ഇങ്ങനെ?

രണ്ടു ദിവസങ്ങൾക്കു മുമ്പ് ഒ ടി ടി റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ദൃശ്യം 2. ചിത്രം വൻ വിജയകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. മോഹൻലാൽ തകർത്തഭിനയിച്ച സിനിമകൾ പ്രേക്ഷകർ ഏറ്റെടുത് കഴിഞ്ഞു.

സിനിമയിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവച്ചത്. മോഹൻലാലിനോടൊപ്പം മീനയുടെ അഭിനയവും, പോലീസ് വേഷം കൈകാര്യം ചെയ്ത മുരളി ഗോപിയുടെ അഭിനയവും എടുത്ത് പറയാവുന്നതാണ്.

സിനിമയിൽ എടുത്തു പറയാവുന്ന മറ്റൊരു കഥാപാത്രമാണ് ജോർജ് കുട്ടിയുടെ വക്കീലായി എത്തിയ ശാന്തി മായദേവിയുടെ കഥാപാത്രം. നല്ല പ്രകടനമാണ് താരം കാഴ്ച വെച്ചത്. കോടതിയിൽ ഞെട്ടുന്ന ഒരു രംഗം താരത്തിന്റെ മനോഹരമായ അഭിനയ മുഹൂർത്തം ആയിരുന്നു.

രേണുക എന്ന വകീൽ കഥാപത്രത്തെ അവതരിപ്പിച്ച താരം യഥാർത്ഥ ജീവിതത്തിലും ഒരു വക്കീൽ തന്നെയാണ്. എറണാകുളത് ലോയർ ആയി ജോലി ചെയ്യുകയാണ് താരം. ഭർത്താവും ഒരു കുട്ടിയുമുണ്ട് താരത്തിന്.

നെടുമങ്ങാട് GGHS സ്കൂളിൽ പഠനം പൂർത്തിയാക്കിയ താരം, കേരള ലോ അക്കാദമി ലോ കോളേജിൽ ബിരുദം കരസ്തമാക്കുകയായിരുന്നു. പല ഷോ കളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കേരള ഹൈ കോർട്ടിൽ ജോലി ചെയ്യുന്ന താരം, ദൃശ്യം 2 എന്ന സിനിമക്ക് മുമ്പ് മമ്മൂട്ടിയോടൊപ്പം മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ദൃശ്യം 2 സിനിമയിലൂടെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*