രണ്ട് ഹൃദയങ്ങളുടെ ഒത്തു ചേരലിൽ തകരുന്ന സ്വപ്നങ്ങളും ഒറ്റക്കാകുന്ന ആത്മാക്കളും; വെറൈറ്റി ഫോട്ടോഷൂട്ട്…

ഇതൊക്കെയാണ് ഫോട്ടോഷൂട്ട്‌. മനസ്സിൽ തട്ടുന്ന അരുൺ രാജിന്റെ ഫോട്ടോഷൂട്ടുകൾ കാണാം.

വെറൈറ്റി ഫോട്ടോഷൂട്ടുകൾ എങ്ങനെയൊക്കെ ഒപ്പിയെടുക്കാം എന്ന് ചിന്തിക്കുകയാണ് ഓരോ ഫോട്ടോഗ്രാഫറും. അതിനുള്ള ആശയങ്ങൾ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ച ഓരോരുത്തരും.

തന്റെ മനസ്സിലുദിക്കുന്ന ആശയങ്ങൾ ജനങ്ങളിലേക്ക് ഉപകാരപ്പെടുന്ന രീതിയിലും മനസ്സിൽ തട്ടുന്ന രീതിയിലും എങ്ങനെ എളുപ്പവും സുന്ദരവുമായ വഴിയിൽ എത്തിക്കാമെന്ന് നോക്കുകയാണ് എല്ലാവരും.

അവരുടെ ആശയങ്ങൾക്കൊത്ത മോഡൽസിനെ കണ്ടെത്തി അവരിലൂടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഓരോ മോഡൽ ഫോട്ടോകളും. ചിലത് സമൂഹത്തിന് നല്ല പാഠങ്ങൾ നൽകുന്നുണ്ടെങ്കിൽ മറ്റുചിലത് വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്.

ഇത്തരത്തിൽ പുതുമയുള്ള ആശയം ജനങ്ങൾക്ക് ഫോട്ടോഷൂട്ട് ലൂടെ എത്തിച്ചിരിക്കുകയാണ് അരുൺരാജ് ഫോട്ടോഗ്രാഫി. തന്റെ ക്യാമറയിലൂടെ ഒരു വലിയ ആശയത്തെയാണ് അരുൺരാജ് ജനങ്ങളിലേക്കെത്തിച്ചത്.

പ്രണയ ദിനത്തിലെ ഫോട്ടോഷൂട്ട് എന്ന നിലയിലാണ് ഫോട്ടോകൾ പകര്ത്തിയത്. പ്രണയത്തിന്റെ മേൽ വീടുവിട്ടിറങ്ങുന്ന കമിതാക്കൾക്ക് അതുവരെ പോറ്റി വളർത്തിയ മാതാപിതാക്കളുടെ മുഖം, അവരുടെ സങ്കടം ഏതു രൂപത്തിൽ ആയിരിക്കും എന്ന് ക്യാമറയിലൂടെ ഒപ്പിയെടുക്കാൻ അരുൺരാജ് ശ്രമിച്ചിട്ടുണ്ട്.

അദ്ദേഹം രണ്ടു പാർട്ട്‌ ആയിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്. രണ്ടു പാർട്ടിലെയും ഫോട്ടോകൾക്ക് നൽകിയ തലക്കെട്ട് ഒരേ പോലെയാണ്.

അരുൺരാജ് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്. Feb 14 . മറ്റൊരു പ്രണയദിനം തിരമാലയായി ആടിത്തിമിർത്തു വിടപറയുമ്പോൾ നഷ്ടപ്പെടലുകളിൽ വീണുടയുന്ന ഒരു പിടി ജീവിതങ്ങുളുണ്ട്. ഭൂമിയിൽ വീഴുന്ന ഇലയും കായും മറ്റൊരു പുതുജീവനാകുമെങ്കിലും ആ മരത്തിനു അത് നഷ്ടം തന്നെയാണ്. രണ്ടു ഹൃദയങ്ങളുടെ ഒത്തു ചേരലിൽ തകരുന്ന സ്വപ്നങ്ങളുണ്ട്, ഒറ്റക്കാകുന്ന ആത്മാക്കളുണ്ട്… വഴിവക്കിൽ അവരെ കാത്തു നിന്നിരുന്ന, എന്നും കാത്തു സൂക്ഷിച്ചിരുന്ന, നരയും ചുളിവും തളർത്തിയ മാതൃപിതൃഹൃദയങ്ങളുണ്ട്… ഓർക്കുക, ആ വൃദ്ധ നയങ്ങളിലെ കണ്ണീരിൽ നിന്റെ പ്രായത്തോളം നീണ്ട സ്വപ്നങ്ങളുടെ കുഴിമാടം ഉണ്ട്.

Arun
Arun
Arun
Arun

Be the first to comment

Leave a Reply

Your email address will not be published.


*