പുതിയ സുഹൃത്തുക്കളെ പരിചയപ്പെടുത്തി ഒമർ ലുലു, സുഹൃത്തുക്കൾ ഏത് രാജ്യത്ത് നിന്നും ആണെന്ന് അറിയുമോ?

Love from pak. ഒമർ ലുലുവിന്റെ ഇസ്റ്റാഗ്രാം ഫോട്ടോകൾ വൈറൽ.

ഒരുപക്ഷേ യുവാക്കൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സംവിധായകൻ ഒമർലുലു ആയിരിക്കും. ക്യാമ്പസ് സിനിമകളിൽ ഒമർ ലുലു വിന്റെ പ്രത്യേക ഇഷ്ടം തന്നെയാണ് ഇതിന് കാരണം. സംവിധാനം ചെയ്ത സിനിമകൾ ഒക്കെ ക്യാമ്പസ് പശ്ചാത്തല സിനിമകളാണ്.

ഷറഫുദ്ദീൻ സൗബിൻ ഷാഹിർ സിജു വിൽസൺ തുhttps://www.instagram.com/p/BWm_raBA5r0/?igshid=1wtkjtd2xofl9ടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ, 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഒമർ ലുലു സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്.

ആദ്യ സിനിമയുടെ കലക്ഷൻ തന്നെ പത്ത് കോടിക്ക് മുകളിൽ എത്തിക്കാൻ ഒമർ ലുലു വിനു സാധിച്ചിട്ടുണ്ട് എന്നുള്ളത് എടുത്തു പറയാവുന്നതാണ്. സിനിമ ചില തിയേറ്ററുകളിൽ 100 ദിവസം ഓടിയതും ചരിത്രമാണ്.

പിന്നീട് ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക എന്നീ ക്യാമ്പസ് സിനിമകൾ സംവിധാനം ചെയ്യുകയുണ്ടായി. ഒരു അഡാർ ലവ് എന്ന സിനിമയിലെ മാണിക്യമലരായ എന്ന ഗാനം യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. പ്രിയ പി വാര്യർ, നൂറിൻ ഷെരീഫ് എന്ന രണ്ട് യുവ നടികളെ മലയാളികൾക്കിടയിൽ കൂടുതൽ പരിചയപ്പെടുത്താനും ഈ സിനിമയിലൂടെ സാധിച്ചു.

ഒമർ ലുലു സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു ട്രോള് ആസ്വാദകനും കൂടിയാണ് ഒമർ ലുലു. ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ സംവദിക്കാറുണ്ട്. പല ഗ്രൂപ്പുകളിലും താരം ആരാധകരുമായി ചർച്ചകൾ നടത്താറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ സജീവമാണ് ഒമർ ലുലു. നാലു ലക്ഷത്തിൽ അടുത്തു ആള്ക്കാര് ഒമർലുലു വിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുന്നുണ്ട്. ഒമർ ലുലു തന്റെ സിനിമ വിശേഷങ്ങളും മറ്റു വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിൽ കൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ യോടൊപ്പം ഉള്ള പെൺകുട്ടികൾ ആരാണെന്നാണ് ആരാധകരുടെ ചോദ്യം. പക്ഷേ ഒമർലുലു അതിന് ക്യാപ്ഷനിൽ തന്നെ അവർ ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.

Love from pak
Nyc time with u all @pinky j francis, mariamubinmaisha, hasin hasi
ഇങ്ങനെയാണ് ഒമർ ലുലു ഫോട്ടോക്ക് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

Photo
Photo
Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*