കളർഫുള്ളായി അതിഥി രവിയുടെ പുത്തൻ ഫോട്ടോഷൂട്ടുകൾ.. എല്ലാം പൊളി 🥰

കടൽക്കരയിൽ സുന്ദരിയായി അദിതി രവി

വർത്തമാന കാല മലയാള സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് അതിഥി. സിനിമ അഭിനയവും മോഡലിംഗും ഒരു പോലെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കഴിവുള്ള താരം എന്നും പറയാതിരിക്കാൻ കഴിയില്ല. 2014 ആണ് താരം സിനിമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യചിത്രം ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രമായിരുന്നു. 2014 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ മറിയ എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. 2017 ആണ് താരത്തിന് നായികാ വേഷം ലഭിക്കുന്നത്. അലമാര എന്ന ചിത്രത്തിലായിരുന്നു അത്.

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ ഉള്ള ക്രൈസ്റ്റ് കോളേജിൽ നിന്നാണ് താരം ബിരുദമെടുത്തത്. ഇപ്പോൾ താമസവും കൊച്ചിയിൽ തന്നെ. കോളേജിൽ പഠിക്കുന്ന സമയത്ത് ആണ് മോഡലിങ്ങിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരസ്യങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.

ടൈംസ് ഓഫ് ഇന്ത്യ എന്ന വാണിജ്യ പരസ്യത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ഒന്നിനുപുറകെ ഒന്നായി പരസ്യങ്ങളിൽ അഭിനയിച്ചു. 2014-ൽ, സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു.

തേർഡ് വേൾഡ് ബോയ്സ് , ബിവേർ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രവും വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ഉദാഹരണം സുജാത, ലവകുശ, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രതികരണങ്ങൾ നേടിക്കൊടുത്തു.

രാംരാജ്, ക്രിസ്ത്യൻ മാട്രിമോണി പരസ്യങ്ങൾ വളരെയധികം ജനകീയമായി. ഓപ്പോ ക്യാമറ ഫോണുകൾ, വർണ്ണ ഹോം ഡിസൈൻ, പോത്തീസ്, ഡീ ഫാബ്, കെ കെ ഇന്റർനാഷണൽ എന്നിവയാണ് മറ്റു പരസ്യങ്ങൾ. അഭിനയിക്കുന്നത് എന്തും മികച്ച രീതിയിൽ ആക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളും സജീവമായി ഇടപഴകുന്ന താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. കടലിനടിയിൽ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Atithi
Aditi
Aditi
Aditi

Be the first to comment

Leave a Reply

Your email address will not be published.


*