പേര് കൊണ്ട് മാത്രം ഒരാൾ മുസ്ലിം ആവില്ല, ജീവിതത്തിലും തല മറക്കണം – ഉപദേശിക്കാൻ വന്ന സദാചാരവാദിയെ കണ്ടം വഴി ഓടിച്ച് നൂറിൻ ഷെരീഫ്.

സിനിമ സീരിയൽ മേഖലയിലുള്ളവർ സദാചാര വിമർശനങ്ങൾ കേൾക്കുക എന്നുള്ളത് ഒരു സാധാരണ വിഷയം ആയി മാറിയിരിക്കുകയാണ്. മതത്തിന്റെ പേരിൽ അല്ലെങ്കിൽ വസ്ത്രധാരണ യുടെ പേരിൽ ആണ് കൂടുതലും വിമർശനങ്ങൾ കേൾക്കുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് 18 വയസ്സ് തികഞ്ഞു എന്ന് അറിയിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ നടി അനശ്വര രാജൻ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് ഒരുപാട് സദാചാര കമന്റുകൾ താരം കേൾക്കുകയുണ്ടായി. അതിന്റെ പുകിലെന്നോളം കേരളത്തിലൊട്ടാകെ #wehavelegs എന്ന ക്യാമ്പയിൻ വരെ നടത്തുകയുണ്ടായി.

ഇപ്പോൾ മലയാളത്തിന്റെ പ്രിയ താരം നൂറിന് ശരീഫ് ഇത്തരത്തിലുള്ള ഒരു സദാചാര കമന്റ് സോഷ്യൽമീഡിയയുടെ കേൾക്കുകയുണ്ടായി. പക്ഷേ കമന്റ് വായിച്ചു വെറുതെയിരിക്കാൻ താരം തയ്യാറായിരുന്നില്ല. കമന്റ് രേഖപ്പെടുത്തിയവനെ അതേനാണയത്തിൽ തിരിച്ചെടുക്കുകയായിരുന്നു താരം.

സദാചാരവാദികളുടെ കമന്റ് ഇങ്ങനെയാണ്.
” പേര് കൊണ്ട് മുസ്ലിം ആയതുകൊണ്ട് കാര്യമില്ല. സ്ക്രീനിൽ തലമറച്ച് അഭിനയിചാൽ പോരാ ജീവിതത്തിലും മുസ്ലിം തല മറക്കണം” എന്നായിരുന്നു ഒരു സദാചാരവാദി താരത്തിന്റെ പുതിയ ഫോട്ടോയിക്ക് കമന്റ് രേഖപ്പെടുത്തിയത്.

പക്ഷേ നൂറിൻ ഷെരീഫ് കിടിലൻ മറുപടിയാണ് സദാചാരവാദിക്ക് നൽകിയത്.
” എന്നാൽ പിന്നെ താങ്കൾക്ക് അത്തരത്തിലുള്ള ആൾക്കാരെ ഫോളോ ചെയ്താൽ പോരെ, എന്നെ എന്തിനു ഫോളോ ചെയ്യണം” എന്നായിരുന്നു നൂറിൻ ഷെരീഫ് അയാൾക്ക് കൊടുത്ത മറുപടി.

കേരളത്തിൽ തരംഗം ആയിരിക്കുന്ന ന്യൂജനറേഷൻ നായികയാണ് നൂറിൻ ഷെരീഫ്. യുവാക്കളുടെ ഹരമായ താരം പല ക്യാമ്പസ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടിയായും, മോഡൽ ആയും തിളങ്ങിയ താരം മിസ്സ്‌ കേരള ജെതാവും കൂടിയാണ് .

Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin

Be the first to comment

Leave a Reply

Your email address will not be published.


*