ഫോണിലെ രഹസ്യങ്ങൾ തുറന്നു കാണിച്ച് പാടാത്ത പൈങ്കിളിയിലെ കണ്മണി.. വീഡിയോ കാണാം

ആദ്യ പരമ്പരയിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ നേടി ആരാധകരുടെ മനസ്സിലെ സ്ഥിര സാന്നിധ്യമായ അഭിനയ വൈഭവമാണ് മനീഷാ മഹേഷ്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ താരം അവതരിപ്പിക്കുന്ന വേശം കണ്മണി എന്ന പാവം പെൺകുട്ടിയുടെതാണ്. മികച്ച പ്രതികരണമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകുന്നത്.

ആദ്യമായാണ് പരമ്പരകളിൽ അഭിനയിക്കുന്നത് എന്ന് പറയാൻ കഴിയാത്ത വിധം മികച്ച രീതിയിൽ അഭിനയിക്കാനും തനതു ഭാവ പ്രഭാവങ്ങൾ കാഴ്ചവയ്ക്കാനും താരം ശ്രമിക്കുന്നുണ്ട്. കണ്മണി എന്ന  കഥാപാത്രമാണ് പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ നായികാവേഷം.

സോഷ്യൽമീഡിയയിലും താരം സജീവമാണ്. പരമ്പരയിലെ മികച്ച അഭിനയം കാരണം പ്രേക്ഷകപ്രീതിയും പിന്തുണയും ആവോളമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം മനീഷയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ഇടയ്ക്കിടെ പുതിയ ഫോട്ടോ ഷൂട്ടുകളിലൂടെ പ്രേക്ഷകനെ ഞെട്ടിക്കുന്ന സ്വഭാവകാരിയാണ് താരം.

പ്രണയത്തിന്റെ ഊഷ്മളതയും പകയുടെ ചൂടും കൂടി ജീവിത യാഥാർത്ഥ്യങ്ങളും ആയുള്ള പോരാട്ടത്തിന്റെ വലിയ കഥയാണ് പാടാത്ത പൈങ്കിളി എന്ന പരമ്പര. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. കണ്മണി എന്ന കഥാപാത്രം ഒരു പാവം പെൺകുട്ടിയുടെ ആയതുകൊണ്ടുതന്നെ താരത്തിന് പ്രേക്ഷക പ്രീതി ഏറെയാണ്.

നാടൻ ലുക്കിൽ പരമ്പരയിൽ താരം എത്തുന്നത്. എന്നാൽ എല്ലാവിധ വേഷ വിധാനങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഓരോരോ ഫോട്ടോ ഷൂട്ട്കളിലായി താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യമായി മോഡേൺ വേഷം പങ്കുവെച്ചപ്പോൾ വലിയ കോളിളക്കം പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു.

ഇപ്പോൾ താരത്തിന്റെ അഭിമുഖമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ജീവിതത്തിൽ ഉണ്ടായ പ്രണയത്തെക്കുറിച്ചും ഫോണിലെ മറ്റു രഹസ്യങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയ ഒരു അഭിമുഖമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്.

കാമുകന്റെ പേര് ചോദിക്കുമ്പോൾ അഭിമുഖം നടത്തുന്ന വ്യക്തിയോട് താരം പറയുന്നത് ഞാൻ എത്ര പേരുടെ പേര് പറയണം എന്നാണ്. താരത്തിന്റെ ഫോണിലുള്ള പല രഹസ്യങ്ങളും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അഭിമുഖം ഇതിനോടകം ഒരുപാട് കാഴ്ചക്കാരെ നേടി.

Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha

Be the first to comment

Leave a Reply

Your email address will not be published.


*