ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല. നൂറിൻ ശരീഫ്.

സന്തോഷ നിമിഷം പങ്ക് വെച്ച് പ്രിയ താരം നൂറിൻ ശരീഫ്.

കേരളത്തിലെ യുവാക്കൾക്കിടയിൽ തരംഗമായി മാറിയ നീയാണ് നൂറിൻ ഷെരീഫ്. പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്.

സിനിമയിലേക്ക് കടന്നു വന്ന സമയത്ത് ഒരുപാട് വിമർശനങ്ങൾ താരം കേട്ടിരുന്നു. മതത്തിന്റെ പേരിൽ ആയിരുന്നു താരം കൂടുതൽ വിമർശനങ്ങൾ കേട്ടത്. മോഡലായി കടന്നുവന്ന താരം മിസ് കേരള ജേതാവും കൂടിയാണ്. ഇപ്പോൾ താരം മലയാളികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്.

താരം ഈ അടുത്ത് ഫേസ്ബുക്ൽ പങ്കുവെച്ച ഒരു വീഡിയോയും അതിന്റെ ക്യാപ്ഷനും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം ആയിരിക്കുന്നത്. തന്റെ ജീവിത വഴിയേ ഓർമ്മിപ്പിച്ചു കൊണ്ടുള്ള എഴുത്ത് ആണ് താരം തലക്കെട്ടായി നൽകിയിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെയാണ്.. ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല .

സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല . എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ 😇🤲🏻 Masha Allah.

സ്വപ്നം കാണുക ! കട്ടകക്ക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും ♥️

നടിയായും മോഡലായും നർത്തകിയായും തിളങ്ങി നിൽക്കുന്ന താരമാണ് നൂറിൻ ഷെരീഫ്. ചങ്ക്സ്, ദമാക,ഒരു അഡാർ ലവ് എന്ന ക്യാമ്പസ്‌ സിനിമകളിൽ അഭിനയിച്ച് യുവാക്കളുടെ ഹരമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin
Noorin

Be the first to comment

Leave a Reply

Your email address will not be published.


*