ബുട്ടബൊമ്മ പാട്ടിന് ചുവടുവെച്ച് ദൃശ്യ രഘുനാഥ്. വീഡിയോ കാണാം.

ഇൻസ്റ്റാഗ്രാം റീലിൽ വീഡിയോ പങ്കുവെച്ച് താരം.

ഇന്ത്യയിലൊട്ടാകെ താരംഗമായി മാറിയ ഗാനമാണ് ബുട്ടബൊമ്മ. അല്ലു അർജുൻ നായകനായെത്തിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന സിനിമയിലെ അതി മനോഹരമായ ഗാനം ആണ് ബുട്ട ബൊമ്മ. അർമാൻ മാലിക് പാടിയ ഈ ഗാനതിന് പ്രത്യേക ഫാൻ ബേസ് തന്നെ ഇന്ത്യയിലുണ്ട്.

ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ ഈ ഗാനം യൂട്യൂബിൽ മാത്രം 553 മില്യൺ വ്യൂവേഴ്സ്നെ നേടിയിട്ടുണ്ട്. അതിമനോഹരമായ വരികൾക്കൊപ്പം അല്ലു അർജുന്റെയും, പൂജ ഹെഗ്‌ഡെയുടെയും വീഡിയോ പ്രെസെൻസും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഒരുപാട് പേര് ടിക്ടോക്കിലൂടെ ഈ ഗാനത്തിന് നൃത്തച്ചുവടുകൾ വെച്ചിട്ടുണ്ട്. പ്രശസ്ത ക്രിക്കറ്റ് കളിക്കാരൻ ഡേവിഡ് വാർണരിന്റെ  കുടുംബത്തിന്റെ ബുട്ട ബൊമ്മ ഡാൻസ് ടിക് ടോക് ൽ വൈറലായിരുന്നു. അതുപോലെ പല പേരും ടിക്ടോക്കിലൂടെ  ഈ ഗാനത്തിന് നൃത്ത  ചുവടുകൾ വെച്ചിട്ടുണ്ട്.

ഇപ്പോൾ ഈ ഗാനത്തിന് നൃത്തച്ചുവടുമായി വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ദൃശ്യ രഘുനാഥ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് വീഡിയോ ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. വീഡിയോ ഇതിനകം ഇൻസ്റ്റാഗ്രാമിൽ വൈറലായി കഴിഞ്ഞു.

തന്റെ സ്കൂൾ കാലഘട്ടം മുതൽ തന്നെ അഭിനയത്തോട് അമിത താല്പര്യം ഉള്ള ആളായിരുന്നു ദൃശ്യ രഘുനാഥ്. സ്കൂൾ സമയത്ത് തന്നെ നാടകങ്ങളിലും മോണോ ആക്ടിലും, ഡാൻസിലും തിളങ്ങിയ താരം, ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

2016 ൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിൽ അരങ്ങേറിയ താരം തൊട്ടടുത്തവർഷം ശിവറാം മോണി സംവിധാനം ചെയ്ത മാച്ച് ബോക്സ് എന്ന സിനിമയിലും വേഷമിട്ടു. താരം അവസാനമായി അഭിനയിച്ചത് ശാദി മുബാറക് എന്ന സിനിമയിലാണ്.

Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya

Be the first to comment

Leave a Reply

Your email address will not be published.


*