“ഓരോന്നിനും അതിന്റേതായ സമയമുണ്ട് കുട്ടീ”എസ്തർ അനിലിന്റെ വീഡിയോക്ക് താഴെ സദാചാര കമന്റ്.

മലയാളസിനിമയിൽ ഇപ്പോൾ വലിയ മികവിൽ ഉള്ള അഭിനേത്രിയാണ് എസ്തർ അനിൽ. ബാലതാരമായാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ഇപ്പോൾ വലിയ വിജയമായ ഒരുപാട് ചർച്ചചെയ്യപ്പെട്ട ദൃശ്യം ടൂവിൽ മോഹൻലാലിന്റെ മകൾ ആയി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം സാരിയുടുത്ത് കൊണ്ടുള്ള ഒരു വീഡിയോ ഈ അടുത്ത് പങ്കുവെച്ചിരുന്നു.

താരം ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ അധികവും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ളത്. സാരിയുടുത്ത് കൊണ്ടുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കു വെച്ചിട്ടുണ്ട്. സാരി എടുക്കാൻ ഒന്നും ആയിട്ടില്ല എന്നാണ് സദാചാരക്കാരുടെ കമന്റ്.

താരം ഈയടുത്ത് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ബാംഗ്ലൂർ ഡേയ്‌സ് എന്ന് ടാഗ് ചെയ്ത് അപ്ലോഡ് ചെയ്ത ഫോട്ടോകൾക്ക് താഴെ കുറെ സദാചാര കമന്റുകൾ വന്നിരിന്നു. കമന്റുകൾ വായിച്ച് മിണ്ടാതിരിക്കുന്ന ശീലം എനിക്കില്ല എന്ന് വിളിച്ച് പറയുന്ന രീതിയിൽ എല്ലാ കമന്റുകൾക്കും ചുട്ടമറുപടിയും താരം നൽകിയിരിക്കുന്നു.

മലയാള ചലച്ചിത്ര മേഖലയിൽ ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നു വന്ന് നായിക കഥാപാത്രത്തിലേക്ക് ഉയരുവാൻ തയ്യാറെടുക്കുകയാണ് താരമാണ് ഇപ്പോൾ.  നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.

2010 മുതലാണ് താരം സിനിമ അഭിനയ രംഗത്തേക്ക് സജീവമാകുന്നത്. എങ്കിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 2013 പുറത്തിറങ്ങിയ ദൃശ്യത്തിലാണ്.  താരത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിട്ടാണ് ദൃശ്യത്തിലെ കഥാപാത്രത്തെ താരം പറയുന്നത്.

Esther

ദൃശ്യം എന്ന സിനിമയിലൂടെയാണ് താരം കൂടുതൽ ജനപ്രിയമായത്. ദൃശ്യം 2വിലും താരം മികച്ചു നിന്നു. ഇപ്പോൾ പ്രേക്ഷകരുടെ എല്ലാം മനസ്സിൽ എസ്തർ അനിൽ എന്ന പേരിനേക്കാൾ ഉപരി ജോർജുകുട്ടിയുടെ മകൾ അനു എന്നാണ്.

സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ വളരെയധികം പെട്ടെന്ന് തന്നെ എടുക്കാറുണ്ട്. അതുകൊണ്ടു തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം പ്രേക്ഷകർക്കിടയിൽ ചിത്രങ്ങൾ തരംഗമായി പ്രചരിക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച നീലസാരിയിൽ ഉള്ള ചിത്രങ്ങളും വീഡിയോയും ആണ് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. ആ വീഡിയോ താഴെ വന്ന ഒരു കമന്റ് ആണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. ഓരോന്നിനും അതിന്റേതായ സമയമുണ്ട് കുട്ടീ എന്നാണ് കമന്റ്. വളരെ സൗമ്യമായി 19 വയസ്സായി ചേട്ടാ എന്നാണ് താരം മറുപടി നൽകിയത്.

Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther

Be the first to comment

Leave a Reply

Your email address will not be published.


*