ലോക്ഡൗണിലെ തടി കുറക്കാൻ ജിമ്മിൽ ഭാവന… ഫോട്ടോകൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നായിക

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഭാവന. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകർ ഭാവനയെ ഇഷ്ടപ്പെടുന്നത്. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമാണ് താരം.

ഒരു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലകളിൽ സജീവമായി ഇടപഴകുന്ന താരം അറുപതിലധികം സിനിമകളിൽ അഭിനയിച്ചു. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.

2018 ജനുവരിയിൽ ആയിരുന്നു താരത്തിന്റെ വിവാഹം. കന്നട സിനിമ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളുടെ കൂടെ അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട് മോഹൻലാൽ മമ്മൂട്ടി ജയറാം മോഹൻലാൽ സുരേഷ്ഗോപി കുഞ്ചാക്കോ ബോബൻ തുടങ്ങി എല്ലാവരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് താരം.

സിഐഡി മൂസ, ക്രോണിക് ബാച്ചിലർ തുടങ്ങിയ സിനിമകൾ വലിയ വിജയമായിരുന്നു. ചിന്താമണി ഫൈറ്റേഴ്സ് ചെസ്സ് തുടങ്ങിയവയും വലിയ വിജയങ്ങളായി. ദൈവനാമത്തിൽ നരൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.

ഏറ്റവും പുതിയ ചിത്രം ഒഴിമുറി എന്ന ചിത്രമാണ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെയാണ് ഭാവന ഒരു ശക്തമായ തിരിച്ചുവരവ് നടത്തിയത് ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് താരം ഉണ്ടായിരുന്നത് ചെറിയ താഴെ സമയം മാത്രമാണ് താരത്തെ സ്ക്രീനിൽ കാണാവുന്നത് എങ്കിലും വളരെയധികം ശ്രദ്ധേയമായിരുന്നു ആ വേഷം.

തമിഴിലും തെലുങ്കിലും ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ ഒരുപിടി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകൾക്ക് അപ്പുറം ഇപ്പോൾ കന്നടയിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളുടെ സജീവമായി ഇടപഴകാനുള്ള താരത്തിന് പുതിയ ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരത്തെ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ചിത്രം ഏറ്റെടുത്തത്.

Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*