പിറന്നാൾ ആഘോഷ ഫോട്ടോകൾ പങ്കുവെച്ചു ഹെലൻ ഓഫ് സ്പാർട്ട. ഫോട്ടോകൾ കാണാം.

പിറന്നാൾ ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രിയതാരം.

ഒരുപാട് കലാകാരന്മാരെ കേരളക്കരയ്ക്ക് സമ്മാനിച്ച ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. ടിക്ടോക്കിലൂടെ പ്രശസ്തി നേടി പിന്നീട് സിനിമ സീരിയൽ രംഗത്ത് വരെ എത്തിയ ഒരുപാട് പേര് നമുക്കിടയിലുണ്ട്. ഒരൊറ്റ രാത്രികൊണ്ട് ഒരൊറ്റ വീഡിയോയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തവരും ഇതിൽ പെടും.

ചില സെക്യൂരിറ്റി പ്രശ്നങ്ങൾ മൂലം ടിക്ടോക് ഇന്ത്യയിൽ ബാൻ ചെയ്യുകയായിരുന്നു. അതുമൂലം ഒരുപാട് കലാകാരന്മാരുടെ കഴിവുകൾ തെളിയിക്കാനുള്ള ഒരു വലിയ പ്ലാറ്റ്ഫോം നഷ്ടപ്പെടുകയാണുണ്ടായത്. പക്ഷേ കലകൾ കേവലം ടിക്ടോകിൽ ഒതുങ്ങേണ്ടതല്ല എന്ന് കരുതി മറ്റു പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ക്ലച്ച് പിടിച്ചവരും നമുക്കിടയിലുണ്ട്.

ടിക്ടോക്കിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മലയാളികൾ ഒരുപാട് പേരുണ്ട്. ഫുക്രു, അമൃത അമ്മു തുടങ്ങിയവർ ഇത്തരത്തിലുള്ളവരാണ്. ടിക്കറ്റോക്കിലൂടെ പ്രശസ്തി നേടിയ മറ്റൊരു താരം കൂടിയാണ് കാസർഗോഡ് കാരിയായ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ് രാജേഷ്.

താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. രണ്ടര ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ഇന്നലെ ആയിരുന്നു താരത്തിന്റെ പിറന്നാൾ. വളരെ ഗംഭീരമായി താരം പിറന്നാൾ ആഘോഷിച്ച ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയുണ്ടായിരുന്നു. വെള്ള ഡ്രസ്സിൽ അതിമനോഹരമായാണ് ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

താരത്തിന്റെ പിറന്നാൾ ആഘോഷ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോട് കൂടി ആരാധകർ കമന്റ് ബോക്സിൽ ആശംസകളുടെ പ്രവാഹമാണ് നൽകിയത്. പലരും ആശംസ ചെയ്തുകൊണ്ടുള്ള കമന്റുകൾ താരത്തിന് രേഖപ്പെടുത്തി.

ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന ടിക് ടോക് സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ ഹെലൻ ഓഫ് സ്പാർട്ട എന്ന ഉത്തരമായിരിക്കും അധികപേരും പറയുക. പക്ഷേ വിമർശനങ്ങളെ പൂമാലയായി സ്വീകരിച്ചു തന്റെ കഴിവുകളിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ധന്യ എസ് രാജേഷ് എന്ന ഹെലൻ ഓഫ് സ്പാർട്ട.

Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*