മോഡലിംഗ് രംഗത്തെ ദുരനുഭവം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം എയ്ഞ്ചൽ

ബിഗ് ബോസിൽ ഒരുപാട് പ്രേക്ഷകരുള്ള ആരാധകരുള്ള താരമാണ് എയ്ഞ്ചൽ. വൈൽഡ് കാർഡ് എൻട്രി വഴിയാണ് താരം ബിഗ് ബോസിൽ എത്തുന്നത്. വളരെ മികച്ച പ്രതികരണമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ താരം നേടിയത്. ആലപ്പുഴയാണ് താരത്തിന്റെ സ്വദേശം.

മോഡലിംഗ് രംഗത്ത് സജീവമായി മുന്നേറുന്ന താരമാണ് എയ്ഞ്ചൽ. മോഡൽ മോഡലിങ്ങിന്റെ തുടക്ക സമയത്ത് തനിക്കുണ്ടായ ദുരനുഭവം ആണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ് മോഡൽ തുടങ്ങുന്നത്. ആ സമയത്ത് ഉണ്ടായ മോശം അനുഭവം താരം തുറന്നു പറയുകയാണ്.

ഒരു സുഹൃത്ത് വഴിയാണ് മോഡൽ ഫോട്ടോ ഷൂട്ട്ലേക്ക് താരം ക്ഷണിക്കപ്പെടുന്നത്. ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമോ എന്നായിരുന്നു ചോദ്യം സമ്മതമാണെങ്കിൽ നാളെത്തന്നെ കൊച്ചിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനത കാരണം സമ്മതിച്ചു. അങ്ങനെ അപ്പോൾ തന്നെ പുറപ്പെട്ടു.

കൊച്ചിയിൽ എത്തിയതിനു ശേഷം പിന്നീട് താരം ആ സുഹൃത്തിനെ വിളിച്ചപ്പോൾ കൊച്ചിയിൽ അല്ല പാലക്കാടാണ് ഷൂട്ട് എന്ന് പറയുകയും സുഹൃത്ത് തന്റെ കൂടെ വരില്ല എന്ന് പറയുകയും ചെയ്തു. അപ്പോഴും അസ്വാഭാവികമായി ഒന്നും തോന്നാത്ത താരം പാലക്കാട്ടേക്ക് ആ സമയത്ത് തന്നെ തിരിക്കുകയാണ് ഉണ്ടായത്.

മറ്റൊരു സുഹൃത്തിന്റെ കൂടെയാണ് പാലക്കാട് താരം എത്തുന്നത്. ഏകദേശം രണ്ടുമണിയോടെ അവിടെ എത്തുന്നു. പരസ്യചിത്രം എടുക്കുന്നതിന്റെ പേര് ഒരു നമ്പർ താരത്തിന് നേരത്തേ കൈവശം കൊടുത്തിരുന്നു. ആ നമ്പറിൽ പാലക്കാട് എത്തിയതിനു ശേഷം വിളിച്ചപ്പോൾ ഒരു ഹോട്ടലിലേക്ക് എത്താനാണ് താരത്തോട് ആവശ്യപ്പെട്ടത്.

റൂമിൽ എത്തിയപ്പോൾ താരത്തെ കൂടാതെ വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നു. ഫ്രഷാവാൻ വേണ്ടി ബാത്റൂമിൽ പോയി തിരിച്ചു വന്നപ്പോൾ താരം കണ്ടത് ഞെട്ടിക്കുന്ന സംഭവമാണ്. പെൺകുട്ടികളെ കൂടാതെ വേറെ ചില ആൺകുട്ടികളും. അതിൽ ഒരാൾ താരത്തെ നോക്കി മറ്റൊരു പെൺകുട്ടിയോട് ചോദിച്ചത് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നോ എന്നാണ്.

അതുകേട്ട് താരം അവരോട് ചോദിച്ചത് പരസ്യ ചിത്രത്തിൽ അല്ലേ അഭിനയിക്കേണ്ടത് എന്നാണ്. പക്ഷേ അതിനെ തിരിച്ചു താരത്തിന് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. ഇവിടെ ഷൂട്ടിംഗ് ഒന്നും അല്ല നടക്കുന്നത്. ഞങ്ങളുടെ പക്കൽ സ്വല്പം സ്വർണം ഉണ്ട്. അത് വാഹനങ്ങളിൽ കടത്തണമെന്നായിരുന്നു.

അത് കേട്ട ഉടനെ തന്നെ താരം യുവാവിനോട് നോ എന്ന് പറഞ്ഞു. അങ്ങനെ താരത്തെ പോലെ സ്വർണ്ണക്കടത്തിനു സമ്മതിക്കാത്ത കുറച്ചു പെൺകുട്ടികളെ ആ റൂമിൽ പൂട്ടി പോവുകയാണ് അയാൾ ചെയ്തത്. 8 ദിവസത്തോളം അങ്ങനെ പൂട്ടിയ റൂമിൽ കഴിയേണ്ടി വന്നിട്ടുണ്ട് എന്നും ഹോട്ടൽ ജീവനക്കാരന്റെ സഹായത്തോടെയാണ് അവസാനം രക്ഷപ്പെട്ടത് എന്നുമാണ് താരം പറഞ്ഞത്.

Angel
Angel
Angel
Angel
Angel
Angel
Angel
Angel
Angel
Angel

Be the first to comment

Leave a Reply

Your email address will not be published.


*