ക്യൂട്ട്നെസ് ഓവർലോഡഡ്… പുതിയ ഫോട്ടോകളുമായി എസ്തർ അനിൽ…

ബാല താരങ്ങളായി ചലച്ചിത്ര മേഖലയിൽ വന്ന് അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ അന്വർത്ഥമാക്കിയ താരങ്ങൾ ഒരുപാടാണ് മലയാളത്തിൽ. ആ കൂട്ടത്തിൽ ഏറ്റവും പ്രശസ്തി നേടിയ താരമാണ് എസ്തർ അനിൽ. 2010 മുതൽ താരം ചലച്ചിത്ര അഭിനയ മേഖലയിൽ സർവ്വ സജീവമാണ്.

താരം ആദ്യം അഭിനയിച്ചത് മല്ലി എന്ന കഥാപാത്രമായിരുന്നു. ആ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. അവിടം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതി കൂട്ടുന്ന തരത്തിൽ ഒന്നിനൊന്നു മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. താരം ഇന്നുവരെ അഭിനയിച്ച ഓരോ റോളും പ്രേക്ഷകപ്രീതി ഉള്ളവയാണ്.

2010ലാണ് താരം അഭിനയിച്ച തുടങ്ങുന്നത്. ആദ്യം മുതലേ നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചിരുന്നുവെങ്കിലും 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി മാറിയത്. ജോർജിന്റെ മകളായ അനു എന്ന കഥാപാത്രമായിരുന്നു താരം ദൃശ്യത്തിൽ അവതരിപ്പിച്ചത്.

ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓളിലൂടെ ആണ് താരം നായികയായി അരങ്ങേറിയത്. അഭിനയത്തിലെ മികവു പോലെതന്നെ പഠനത്തിലും താരം മികച്ചു നിൽക്കുന്നു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ആണ് പഠനം.

സമൂഹമാധ്യമങ്ങളിൽ താരം സജീവമായി ഇടപഴകാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകളും കൊച്ചുകൊച്ചു വിശേഷങ്ങളും പങ്കുവെക്കുന്നതിനപ്പുറം സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെതായ അഭിപ്രായവും അനുഭവങ്ങളും താരം തുറന്നു പറയാറുണ്ട്.

പ്രേക്ഷകർക്ക് എല്ലാം സ്വന്തം വീട്ടിലേക്ക് കൊച്ചു കുട്ടിയെപ്പോലെ താരത്തെ ഇഷ്ടമുള്ളത് കൊണ്ട് തന്നെ ഫോട്ടോകളും മറ്റും പെട്ടെന്ന് തരംഗം ആകാറുണ്ട്. സാരം സാരി ഉടുത്ത ചിത്രങ്ങൾ വൈറൽ ആകുകയും സാരിയുടുക്കാൻ ഒന്നും ആയിട്ടില്ല കൊച്ചേ എന്ന കമന്റും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

താരത്തിന്റെ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. ക്യൂട്ട് ലുക്കിലാണ് താരത്തിന് ഫോട്ടോ. വളരെയധികം മനോഹരമായിരിക്കുന്നു എന്നതിനപ്പുറത്തേക്ക് ആരാധകർ പറയുന്ന അഭിപ്രായം വളരെ ക്യൂട്ട് ആയി തോന്നുന്നു എന്നാണ്.

കഴിഞ്ഞ ദിവസം ബ്ലാക്ക് ആൻഡ് വൈറ്റ് ടോപ്പിൽ വളരെ സിമ്പിൾ ആയ ചിത്രം താരം പങ്കുവെച്ചിരുന്നു. വളരെ പെട്ടെന്നാണ് ആ ചിത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തത്.

Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther

Be the first to comment

Leave a Reply

Your email address will not be published.


*