മിഷേൽ ഒബാമ പറഞ്ഞത് ശരിയാണ്, ” ഒരു സ്ത്രീയെന്ന നിലയിൽ ഈ ലോകത്ത് നേടിയെടുക്കുന്നതിന് അവൾക്ക് പരിധികളില്ല : ഐശ്വര്യ രാജേഷ്…

ബീച്ച് ഫോട്ടോകൾ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.

സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ഐശ്വര്യ രാജേഷ്. ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരമിപ്പോൾ തന്റെ അഭിനയ മികവ് കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു.

മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ അഭിനയമികവിന് ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. തമിഴ്നാട് സ്റ്റേറ്റ് ഗവൺമെന്റിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ താരത്തിന് ലഭിച്ചിട്ടുണ്ട് . സിനിമാ പാരമ്പര്യമുള്ള കുടുംബം കൂടിയാണ് താരത്തിന്റേത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ബീച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീട്ടിലെ ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷൻ ആണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്..
ക്യാപ്ഷൻ ഇങ്ങനെയാണ്…..

As michell obama rightly said, “There is no limit to what we, as women, can accomplish. Happy womens day to all the wonderful women out there! You make the world a wonderful place! Location.

മിഷേൽ ഒബാമ പറഞ്ഞത് വളരെ ശരിയാണ്, “ഒരു സ്ത്രീയെന്ന നിലയിൽ ഈ ലോകത്ത് നേടിയെടുക്കുന്നതിന് അവൾക്ക് പരിധികളില്ല” എല്ലാ സ്ത്രീകൾക്കും എന്റെ ലോക വനിതാ ദിന ആശംസകൾ.

എന്ന ക്യാപ്ഷൻ ആണ് താരം നൽകിയത്. അമേരിക്കയിലെ മുൻ പ്രഥമ വനിതയാണ് മിഷേൽ ഒബാമ. ബാരക് ഒബാമയുടെ ഭാര്യയാണ് മിഷൽ.

1996 ൽ ” രമ്പണ്ടു” എന്ന തെലുങ്ക് സിനിമയിൽ ബാലതാരമായാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് 2010 ലാണ് ‘നീ താനാ അവൻ” എന്ന സിനിമയിലൂടെ വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ് സിനിമയിലെ സജീവസാന്നിധ്യമാണ് താരം.

മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായി എത്തിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആകെ ഒരു മലയാള സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ.

Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya
Aishwarya

Be the first to comment

Leave a Reply

Your email address will not be published.


*