സാരിയിൽ മാലാഖ പോലെ സുന്ദരിയായി പ്രിയനായിക മീര നന്ദൻ 🥰😍

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് സജീവമായ താരമാണ് മീരാനന്ദൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അരങ്ങേറ്റ സിനിമയിൽ തന്നെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

2007 മുതൽ സജീവമായ താരം 2017 ലാണ് അവസാനമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും മറ്റു പല മേഖലകളിലും തിളങ്ങി നിൽക്കുകയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരമിപ്പോൾ പങ്കെടുക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയിലെ താരത്തിന്റെ ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിരിക്കുന്നു.

2008 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ മുല്ല യിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ ആദ്യ സിനിമയ്ക്ക് തന്നെ മികച്ച മലയാള നടിക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത് താരത്തെ തേടിയെത്തിയിട്ടുണ്ട്.

പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. കറൻസി, പുതിയ മുഖം, സീനിയർസ്, സ്വപ്നസഞ്ചാരി, മല്ലുസിംഗ്, അപ്പോത്തിക്കരി, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങിയവ താരത്തിന് പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം തന്റെ കരിയർ ആരംഭിക്കുന്നത് തന്നെ ഒരു മ്യൂസിക് ആൽബത്തിലൂടെയാണ്. പല മ്യൂസിക് ആൽബങ്ങളിലെ ഗായികയായും അഭിനേതാവായും താരം തിളങ്ങിയിട്ടുണ്ട്.

Meera
Meera
Meera
Meera
Meera
Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*