സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് ആശ്വതിയുടെ ഫോട്ടോകൾ… ഏറ്റെടുത്ത് ആരാധകർ…

ഉപ്പും മുളകിൽ തിളങ്ങി നിന്ന താരമാണ് അശ്വതി നായർ. ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരകളിൽ നിന്ന് വ്യത്യാതമാണ് ഉപ്പും മുളക് എന്ന പരമ്പര. അത് കൊണ്ട് തന്നെയാണ് അതിലെ അഭിനയിക്കുന്നവരെ വളരെ പെട്ടന്ന് പ്രേക്ഷകർ ഏറ്റെടുത്തത്.

പരമ്പരയിൽ അഭിനക്കുന്നവരുടെ വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അക്കൂട്ടത്തിൽ മുൻപന്തിയിൽ ഉള്ള താരമാണ് അശ്വതി. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹിയുടെ പിന്മാറ്റത്തിനു ശേഷം പരമ്പരയിൽ എത്തിയതാണ് താരം.

പൂജ ജയറാം എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. പക്വത ഇല്ലാത്ത കഥാപാത്രം ആയിരുന്നു താരത്തിന് അഭിനയിക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ ആദ്യം സമയങ്ങളിൽ താരത്തിന് ആരാധകർ കുറവായിരുന്നു. പക്ഷേ അശ്വതിയെ ശരിക്ക് മനസ്സിലാക്കിയവർക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല.

കാരണം അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് അശ്വതി. അതിനപ്പുറം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയും ആണ്. ഇതിനെ എല്ലാം പുറമെ ആണ് അഭിനയവും നൃത്തവുമൊക്കെ.

ഇതിനെല്ലാം അപ്പുറം സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയും ആണ് അശ്വതി എന്ന് പറയാതിരിക്കാൻ കഴിയില്ല. ഒരു ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഫോളോവേഴ്സ് ഉണ്ട്. തന്റെ ബോഡി ഫിറ്റ്നസിന്റെ രഹസ്യമായി താരം കരുതുന്നത് നൃത്തം ആണ്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. വെള്ള കളർ ഉള്ള ഡ്രസ്സ് ആണ് താരം ഫോട്ടോയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഫോട്ടോകൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ ഭംഗിയായിരിക്കുന്നു കാണാൻ എന്നാണ് ആരാധക പക്ഷം.

Ashwathy
Ashwathy
Ashwathy
Ashwathy
Ashwathy
Ashwathy
Ashwathy
Ashwathy
Ashwathy
Ashwathy
Ashwathy

Be the first to comment

Leave a Reply

Your email address will not be published.


*