CID മൂസ രണ്ടാം ഭാഗം വരുന്നു…?? കവർ സോങ്ങ് പങ്കുവെച്ച് ദിലീപ്

ദിലീപ് ഭാവന കോമ്പിനേഷനിൽ പുറത്തിറങ്ങി വലിയ വിജയമായി മാറിയ സിനിമയാണ് സിഐഡി മൂസ. മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ , തുടങ്ങിയവരാണ് ദിലീപിന്റെയും ഭാവനയുടെയും കൂടെ ചിത്രത്തിൽ അഭിനയിച്ച മറ്റു അഭിനേതാക്കൾ. 2003 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

മൂലംകുഴിയിൽ സഹദേവൻ ആയി ദിലീപും കൊച്ചുണ്ണി ആയി ഹരിശ്രീ അശോകനും. ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ച ഈ സുഹൃത്തുക്കളുടെ മുഴുനീള ഹാസ്യങ്ങളും സിനിമയുടെ വിജയം തന്നെയാണ്. തമ്മിൽ അഭിനയിച്ച സീനുകൾ ഓരോന്നും വലിയ കയ്യടികൾ നേടിയിരുന്നു.

വിജയരാഘവൻ, സലിംകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, ബിന്ദുപണിക്കർ, സുകുമാരി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് അങ്ങനെ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ഉണ്ടായിരുന്നു ചിത്രത്തിൽ. എല്ലാവരുടെയും പ്രകടനം ഒന്നിനൊന്നു മികചതായതകൊണ്ടു തന്നെ സിനിമ വലിയ വിജയമായി.

ഇപ്പോൾ സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നു അതിന്റെ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ആദ്യഭാഗത്തെ വൻ ഹിറ്റായ ഒരു പാട്ടിന്റെ കവർ സോങ്ങുമായി കെ എസ് ഹരിശങ്കർ ഉം സംഘവും എത്തിയിരിക്കുന്നത്. ദിലീപാണ് കവർ സോങ്ങ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

പാട്ടിന്റെ അവസാനം ദിലീപ് 12-B യിലേക്ക് അർജ്ജുനൻ എന്ന് പേരുള്ള തന്റെ നായye അന്വേഷിച്ച് വരുന്നുണ്ട്. കെ എസ് ഹരിശങ്കർ ഉം സംഘവുമാണ് പാട്ടിനെ പിന്നിൽ. ആദ്യഭാഗത്ത് ഹിറ്റായ സോങ്ങ് ആണ് കവർ സോങ്ങ് ആയി ഉപയോഗിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*