ഇത് “ഉടൻ പണം” ത്തിലെ മീനാക്ഷിയും ഡൈനും അല്ലേ.. പുത്തൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് താരങ്ങൾ..

മീനാക്ഷി & ഡൈൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ടിവി ഗെയിം ഷോ ആണ് ഉടൻ പണം. ഇതിന്റെ ഉത്ഭവ കാരണം കാനഡയിലെ ‘ഇൻസ്റ്റന്റ് ക്യാഷ്, എന്ന പ്രോഗ്രാം ആണ്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന ഉടൻ പണം എന്ന പ്രോഗ്രാമിന് ആരാധകർ ഏറെയാണ്. ഒരു ക്വിസ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രേക്ഷകറിലും മത്സരാർത്ഥികളിലും ആവേശം വളർത്തുന്നതിൽ ഉടൻ പണം വിജയിച്ചിരിക്കുന്നു എന്നുള്ളത് വാസ്തവമാണ്

ഉടൻ പണം ഇപ്പോൾ മൂന്നാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരിക്കുകയാണ്. കൊറോണ സമയം ആയതുകൊണ്ട് ആദ്യത്തെ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനിലൂടെ യാണ് പ്രോഗ്രാം നടത്തിക്കൊണ്ടിരുന്നത്. മുമ്പ് നേരിട്ട് മത്സരാർത്ഥികളുടെ യഥാർത്ഥ സ്ഥലത്തേക്ക് പോയി അവിടെ വെച്ചായിരുന്നു പബ്ലിക് ആയി പ്രോഗ്രാം നടത്തിയിരുന്നത്.

ഉടൻ പണം സീസൺ 3 ലെ അവതാരകരായി എത്തിയിരിക്കുന്നത് മീനാക്ഷി രവീന്ദ്രനും ഡൈൻ ഡേവിസും ആണ്. ഇടയിൽ വെച്ച് സൂരജും, സുഹൈദ് കുക്കുവും പ്രോഗ്രാം ഹോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തെ രണ്ട് സീസണുകളിൽ ആർജെ കലേഷും മാത്തുക്കുട്ടിയും ആണ് പ്രോഗ്രാം പ്രസന്റ് ചെയ്തിരുന്നത്.

സീസൺ ത്രീ ലെ അവതാരകരായ ഡൈൻ ഡേവിസും മീനാക്ഷി രവീന്ദ്രനെയും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വളരെ മികച്ച രീതിയിൽ ആണ് ഇരുവരും പ്രോഗ്രാം ഹോസ്റ്റ് ചെയ്ത് മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരിക്കുന്നത്. പ്രോഗ്രാമിന്റെ വിജയത്തിൽ ഇരുവരും വഹിക്കുന്ന പങ്ക് ചെറുതല്ല.

ഡൈൻ ഡേവിസും മീനാക്ഷിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ ഇവരുടെ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിന് മുമ്പ് വേറെ ചില ഫോട്ടോഷൂട്ടിലും ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നു.

പുതിയ ഫോട്ടോഷൂട്ടിൽ ഡൈൻ നൊപ്പം മീനാക്ഷി അതീവ സുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മീനാക്ഷിയുടെ പുത്തൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. മീനാക്ഷി ഇത്രയും ഗ്ലാമർ ആയി ഇതിന് മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. സാധാരണ കാണുന്ന മീനാക്ഷിയുടെ വസ്ത്രധാരണയിൽ നിന്ന് തികച്ചും വ്യത്യസ്തമായി ബോൾഡ് ലുക്കിലാണ് താരം ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi

Be the first to comment

Leave a Reply

Your email address will not be published.


*