ബിഗ് ബോസിനെതിരെ ഗുരുതര ആരോപണവുമായി എയ്ഞ്ചൽ. പ്രേക്ഷകരെ ബിഗ്‌ബോസ് മണ്ടന്മാരാക്കുകയാണെന്നാണ് ആരോപണം…

ബിഗ് ബോസ് പ്രേക്ഷകരെ മുഴുവൻ മണ്ടന്മാർ ആക്കുകയാണ്. എയ്ഞ്ചൽ

മലയാളികൾ ഏറെ ആകാംഷയോടെ നോക്കി കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലെ താരചക്രവർത്തി മോഹൻലാൽ അവതാരകനായ എത്തുന്ന ബിഗ് ബോസിന് ആരാധകർ ഏറെയാണ്. മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ്.

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 1 വളരെ വിജയകരമായി പൂർത്തിയായാതെങ്കിൽ, സീസൺ. 2 കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. ഇപ്പോൾ സീസൺ 3 വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

സാമൂഹിക, സാംസ്കാരിക, കല, മോഡൽ എന്നീ മേഖലയിൽ തിളങ്ങിനിൽക്കുന്ന ആൾക്കാരാണ് ബിഗ് ബോസിലെ മത്സരാർത്ഥികളായി എത്തിയിട്ടുള്ളത്. എല്ലാവരും മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ ആകാംഷഭരിതരാക്കുന്നതിന് മത്സരാർത്ഥികൾ വിജയിച്ചിരിക്കുകയാണ്.

ബിഗ്‌ബോസ് ഹോസ്സിലേക്ക് വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നു വന്ന താരമാണ് എഞ്ചൽ. വളരെ മികച്ച പ്രകടനമാണ് താരം ബിഗ്‌ബോസ് ഹൌസിൽ കാഴ്ച വെച്ചിരുന്നത്. പക്ഷെ പെട്ടന്ന് തന്നെ താരം എലിമിനേറ്റ് ആവുകയും ചെയ്തു. അഞ്ചലും അഡോണിയും തമ്മിലുള്ള ബിഗ് ബോസ് ഹൗസിലെ പ്രണയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

ഇപ്പോൾ ബിഗ് ബോസ് ഹൗസ് നെതിരെ ഗുരുതര ആരോപണവുമായി വന്നിരിക്കുകയാണ് എയ്ഞ്ചൽ. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്നതിന്ന് ശേഷം ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ് ബോസ് പ്രേക്ഷകരെ പറ്റിക്കുന്നു എന്നാണ് താരം ആരോപിക്കുന്നത്.

എയ്ഞ്ചലിന്റെ വാക്കുകൾ ഇങ്ങനെയാണ്…

ബിഗ്‌ബോസ് ഹൌസിൽ നടക്കുന്ന എല്ലാ കാര്യങ്ങളും പ്രേക്ഷകർ കാണുന്നില്ല. പല കാര്യങ്ങളും പ്രേക്ഷകറെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഞാനും അഡോണിയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അല്ലാതെ നമുക്കിടയിൽ പ്രണയമില്ല.

നമ്മൾ സംസാരിക്കുന്ന കാര്യങ്ങൾ നേരെ പ്രേക്ഷകരിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. പലതും പലരീതിയിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഒരാളോട് പറഞ്ഞ ഒരു കാര്യം മറ്റൊരു അർത്ഥത്തിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിലപ്പോൾ തമാശ പറഞ്ഞതാണെങ്കിലും പ്രേക്ഷകർ അതിനെ മറ്റൊരു അർത്ഥത്തിൽ എടുക്കുന്നതും കാണേണ്ടി വരുന്നുണ്ട്.
എന്ന് താരം കൂട്ടിച്ചേർത്തു..

Angel
Angel
Angel
Angel
Angel
Angel
Angel
Angel
Angel
Angel

Be the first to comment

Leave a Reply

Your email address will not be published.


*