ചുവപ്പ് ഡ്രസ്സിൽ തിളങ്ങി പ്രിയതാരം പ്രിയാമണി… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

മലയാള സിനിമ അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയാമണി. മലയാളത്തിനു പുറമെ ഹിന്ദി കന്നട തമിഴ് ഭാഷകളിൽ താരം നിറസാന്നിധ്യമായി അഭിനയിക്കുന്നതും എടുത്തുപറയേണ്ട മികവ് തന്നെയാണ്.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഫിലിം ഫെയർ അവാർഡുകളും താരം നേടിയതിൽ നിന്ന് തന്നെ താരത്തിന് അഭിനയ വൈഭവം നമുക്ക് മനസ്സിലാക്കാം. 2007 ലായിരുന്നു ദേശീയ പുരസ്കാരം താരത്തെ തേടിയെത്തിയത്. ഫിലിം ഫെയർ അവാർഡ് ലഭിച്ച 2008ലായിരുന്നു.

തിരക്കഥ എന്ന മലയാള സിനിമയിലെ മാളവിക എന്ന കഥാപാത്രമായിരുന്നു താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്. വളരെ മികച്ച അഭിനയം ആണ് തിരക്കഥ എന്ന സിനിമയിൽ താരം കാഴ്ചവച്ചത്. 2003 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായത്.

സിനിമ തെരഞ്ഞെടുക്കുമ്പോൾ തിരക്കഥകൾക്കാണ് പ്രാധാന്യം നൽകാറുള്ളത് എന്നും തിരക്കഥകൾക്ക് പ്രാധാന്യം നൽകാതെ അഭിനയിച്ചത് തെറ്റായി പ്പോയി എന്നും ഇനി ആ തെറ്റുകൾ ആവർത്തിക്കില്ല എന്നും കഴിഞ്ഞ ദിവസത്തിൽ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇപ്പോൾ താരം മലയാളത്തിൽ അഭിനയിക്കുന്നത് കുറവാണ്. മലയാളത്തിലേക്ക് തിരിച്ചു വരില്ലേ എന്ന് ആരാധകരുടെ ചോദ്യത്തിന് തിരിച്ചു വരില്ല എന്ന് ഉറപ്പിച്ചു പറയാനാവില്ല നല്ല തിരക്കഥകൾ ഏത് ഭാഷയിൽ കിട്ടിയാലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് താരത്തിന്റെ വാക്കുകൾ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. ചുവന്ന ഡ്രസ്സിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗമായി പ്രചരിച്ചത്.

ഹെയർ സ്റ്റൈലിലും താരം മാറ്റം വരുത്തിയിട്ടുണ്ട്. ആരാധകർക്കിടയിൽ ഡ്രസ്സ് സ്റ്റൈലിന് ഒപ്പം ഹെയർ സ്റ്റൈൽ ഇൽ വന്ന മാറ്റവും ചർച്ചയാകുന്നുണ്ട്. ഡ്രസ്സിന് അനുസരിച്ച് ആഭരണം ധരിക്കുന്നതിലും താരം ശ്രദ്ധിച്ചിട്ടുണ്ട്.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*