ഐ ലവ് യൂ മണിക്കുട്ടാ… എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് : തന്റെ പ്രണയം വീണ്ടും തുറന്നുപറഞ്ഞു സൂര്യ..

ബിഗ് ബോസ് ഹൗസിലെ പ്രണയരംഗങ്ങൾ കൂടുന്നു..

മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ ത്രീ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും പ്രേക്ഷകർക്ക് ഉള്ളിൽ അടുത്ത ദിവസത്തെ എപ്പിസോഡ്നുള്ള ആകാംക്ഷകൾ ബാക്കി വച്ചുകൊണ്ടാണ് ബിഗ് ബോസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

സാമൂഹിക, സാംസ്കാരിക, കല, മോഡൽ രംഗത്തെ പ്രമുഖരായ വ്യക്തികൾ ആണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിരിക്കുന്നത്. ഓരോ മത്സരാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. പല ടാസ്ക്കുകളും ഇതിനകം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു.

ബിഗ്ബോസ് ഹൌസ് ഇതിനകം പല പ്രണയം മുഹൂർത്തങ്ങൾക്ക് സാക്ഷിയായിരിക്കുകയാണ്. മത്സര തന്ത്രമായി പ്രണയത്തെ കൊണ്ടുനടന്നവരും, യഥാർത്ഥ പ്രണയം ഉള്ളവരും ഇതിൽ പെടും.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് എലിമിനേഷനിലൂടെ പുറത്തുപോയ അഞ്ചലിന്റെയും നിലവിൽ മത്സരാർത്ഥിയായ തുടർന്നുകൊണ്ടിരിക്കുന്ന അഡൊനിയുടെയും പ്രണയം, റംസാണിന്റെയും ഋതുവിന്റെയും പ്രണയമൊക്കെ ബിഗ് ബോസ്സ് വീട്ടിലെ പ്രധാന ചർച്ച വിഷയമായിരുന്നു.

ഇവരുടെയൊക്കെ ഒരുപടി മുന്നിലാണ് സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം. ഇതൊരു ഗെയിം സ്ട്രടെജി എന്നാണ് പലരുടെയും വാദം. എന്നാൽ സൂര്യ ആത്മാർത്ഥമായി തന്നെയാണ് മണിക്കുട്ടനെ സ്നേഹിക്കുന്നതെന്നാണ് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്.

സൂര്യ നേരിട്ട് മണിക്കുട്ടനോട് തന്റെ പ്രണയം തുറന്നു പറയുകയുണ്ടായി, കത്ത് മൂലം അറിയിക്കുകയും ചെയ്തു. പക്ഷെ മണിക്കുട്ടൻ പ്രണയത്തെ ഗംഭീരമായി എടുത്തില്ല എന്നതാണ് വാസ്തവം. ഇവിടെ ഗെയിം ആണ് പ്രാധാന്യം, പ്രണയിക്കണമെങ്കിൽ പുറത്ത് ആവാം എന്ന മറുപടിയാണ് മണിക്കുട്ടൻ നൽകിയത്.

ഐ ലവ് യൂ മണിക്കുട്ടാ… എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് എന്നും പറഞ്ഞു പിന്നാലെ കൂടിയിരിക്കുകയാണ് സൂര്യ. സൂര്യയുടെ വികാരഭരിതമായ കരച്ചിലിനും ബിഗ്‌ബോസ് ഹൌസ് സാക്ഷിയായിരിക്കുകയാണ്. എന്തായാലും ഇനിയും ദിവസങ്ങൾ ബാക്കി ഉള്ളത് കൊണ്ട് ബാക്കിയുള്ള എപ്പിസോഡ്കൾക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

Soorya
Soorya
Soorya
Soorya
Soorya
Soorya
Soorya
Soorya
Soorya
Soorya

Be the first to comment

Leave a Reply

Your email address will not be published.


*