“എന്തൊരു മാറ്റം” ബോൾഡ് ലുക്കിൽ തിളങ്ങി സംയുക്ത മേനോൻ…ഫോട്ടോകൾ കാണാം

മലയാള സിനിമാ ലോകത്തെ പ്രശസ്തയായ യുവ അഭിനേത്രിയാണ് സംയുക്ത മേനോൻ. തനതായ അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര താരങ്ങളുടെ ലിസ്റ്റിലേക്ക് താരത്തിന് എത്തിപ്പെടാൻ സാധിച്ചു.

2005 പുറത്തിറങ്ങിയ പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. എന്നാൽ 2018 ൽ പുറത്തിറങ്ങിയ തീവണ്ടി ആയിരുന്നു താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രം. താരം അറിയപ്പെടുന്നത് തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്.

2010 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ഭാഷ റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലി എന്ന ചിത്രം വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടി കൊടുത്തതാണ്. ലില്ലിയിലെ ടൈറ്റിൽ റോളായിരുന്നു താരം അവതരിപ്പിച്ചത്. അതിനുശേഷം ഒരുപാട് മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിനായി.

2019ലെ മികച്ച ആക്ഷൻ ചിത്രമായ കൽക്കി എന്ന സിനിമയും വളരെ മികച്ച പ്രതികരണങ്ങളാണ് നേടിയത്. ടോവിനോ തോമസ് ആയിരുന്നു ചിത്രത്തിലെ നായകൻ. ചിത്രത്തിൽ താരം അവതരിപ്പിച്ചത് ഒരു ഡോക്ടറുടെ വേഷമാണ്. ടോവിനോ തോമസ്നോടൊപ്പം ഉള്ള കെമിസ്ട്രി പ്രേക്ഷകർക്കിടയിൽ വർക്കൗട്ട് ആയി തുടങ്ങിയിരുന്നു.

കൽക്കി, എടക്കാട് ബറ്റാലിയൻ, തീവണ്ടി തുടങ്ങിയ ഒരുപിടി നല്ല സിനിമകൾ എല്ലാം ടോവിനോ തോമസ് സംയുക്ത മേനോൻ ജോഡികൾ പ്രേക്ഷകർക്ക് നൽകിയതാണ്. 2019ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രതികരണം നേടിയ ഉയരെ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ചെറിയ റോൾ ആണെങ്കിലും താരം അതിനെ അന്വർത്ഥമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സജീവമായി ഉപയോഗിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് ഇപ്പോൾ താരം പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*